അബുദബിയിലെ രണ്ടാമത്തെ ക്രിസ്ത്യന്‍ ദേവാലയം ഉയര്‍ന്നു

അബുദബിയിലെ രണ്ടാമത്തെ ക്രിസ്ത്യന്‍ ദേവാലയം ഉയര്‍ന്നു

abu dabക്രിസ്ത്യാനികള്‍ക്കെതിരെ മുസ്ലീം സഹോദരങ്ങള്‍ തിരിയുമ്പോള്‍ ലോകത്തിന് മാതൃകയാവുകയാണ് എമിറേറ്റ്‌സിലെ ഭരണകൂടം. ഇവരുടെ സുമനസ്സിനാല്‍ ഭക്ത ജനങ്ങള്‍ക്ക് സമാധാന പൂര്‍വ്വം ദൈവത്തെ ആദരിക്കുവാനുള്ള സ്ഥലം അവര്‍ നല്‍കി. അങ്ങനെ 1965 ഫെബ്രുവരിയില്‍ യുഎഇ യിലെ ആദ്യത്തെ കത്തോലിക്കാ പള്ളിയായി സെന്റ് ജോസഫ്‌സ് അബുദാബി ദേവാലയം പണിതു. 2015ല്‍ ഈ ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 

അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണ അറേബ്യയിലെ ജനങ്ങള്‍ വീണ്ടും എമിറേറ്റ്‌സ് ഭരണകൂടത്തിന്റെ നല്ല മനസ്സിനെ ഓര്‍ത്ത് നന്ദി പറയുകയാണ്. യുഎയുടെ യുവജന, സംസ്‌കാര, സമുദായ പുരോഗതി മന്ത്രിയായ മഹാനായ നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യന്‍ യുഎയിലെ രണ്ടാമത്തെ ദേവാലയം ഈ വരുന്ന വ്യാഴാച ഉദ്ഘാടനം ചെയ്യുകയാണ്.
രാജ്യത്തിന്റെ വ്യാവസായ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വി. പൗലോസിന്റെ നാമത്തിലുള്ള ദേവാലയം ജൂണ്‍ 11 രാത്രി 7.30നാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. മന്ത്രിക്കു പുറമെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയേട്രോ പരോളിന്‍, പേപ്പല്‍ നുവേന്‍സോയും അറേബ്യന്‍ പെനിന്‍സുല പ്രതിനിധിയുമായ പീറ്റര്‍ റജിക്, വടക്കന്‍ അറേബ്യയുടെ അപ്പസ്‌തോലിക വികാരിയായ ബിഷപ്പ് കമ്മില്ലോ ബാലിന്‍ എന്നിവരും സന്നിഹിതരാകും. ഇവരെ കൂടാതെ സിവില്‍, മുന്‍സിപ്പാലിറ്റി അധികാരികള്‍, കോണ്‍ട്രാക്ടര്‍മാര്‍, മതപരമായ കാര്യങ്ങളുടെ അധ്യക്ഷതയുള്ള ഉപേദശകന്‍ എച്ച്. ഇ. ഷെയ്ഖ് അലി അല്‍ ഹഷേമിയും ഉദ്ഘാടന വേളയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കും.
ഉദ്ഘാടനത്തിനു ശേഷം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബുദാബി കത്തോലിക്കരോടൊപ്പമുള്ള വിശുദ്ധ കുര്‍ബാന മദ്ധ്യേ പള്ളി വെഞ്ചരിക്കും. അയ്യായിരം ആളുകള്‍ വിശുദ്ധ ബലിയില്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു.

 

നീതു മെറിന്‍.

2 Responses to "അബുദബിയിലെ രണ്ടാമത്തെ ക്രിസ്ത്യന്‍ ദേവാലയം ഉയര്‍ന്നു"

  1. George Thomas   June 4, 2015 at 12:34 pm

    You missed or ignored the name of Local Ordinary H.E. Bishop Paul Hinder.

    • news   June 4, 2015 at 5:12 pm

      that was a miss, never ignored. sincere regrets.

You must be logged in to post a comment Login