അബുദാബിയില്‍ പുതിയ ക്രൈസ്തവ ദേവാലയം തുറന്നു

അബുദാബിയില്‍ പുതിയ ക്രൈസ്തവ ദേവാലയം തുറന്നു

gulfഅബുദാബിയില്‍ പുതിയ ക്രൈസ്തവാലയം സ്ഥാപിക്കപ്പെട്ടു. സെന്റ് പോള്‍സ് ചര്‍ച്ച് എന്നു നാമകരണം ചെയ്ത ദേവാലയത്തിന്റെ ഉദ്ഘാടനം അബുദാബിയിലെ വത്തിക്കാന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് നിര്‍വ്വഹിച്ചത്. അബുദാബിയില്‍ നിലവിലുള്ള രണ്ടാമത്തെ ക്രൈസ്തവദേവാലയമാണിത്. വ്യാവസായികനഗരമായ മുസ്സാഫയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

അല്‍ മുസരിഫിലുള്ള സെന്റ് ജോസഫ് ചര്‍ച്ചാണ് അബുദാബിയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. എല്ലാ ദിവസവും രാവിലെ ഇംഗ്ലീഷില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കു പുറമേ ആഴ്ചയിലൊരിക്കല്‍ അറബിക്, മലയാളം, ടഗലോഗ് തുടങ്ങിയ ഭാഷകളിലും മാസത്തിലൊരു തവണ തമിഴിലും കൊങ്ങിണിയിലും ഇവിടെ വിശുദ്ധകുര്‍ബാന അര്‍പ്പിക്കപ്പെടും. 1 മില്ല്യന്‍ കത്തോലിക്കരാണ് ഇപ്പോള്‍ അബുദാബിയിലുള്ളത്. ക്രിസ്തുമതം ഇവിടെ അംഗീകരിക്കപ്പെടുന്നതിലും തങ്ങളുടെ വിശ്വാസസംഹിതകളിലധിഷ്ഠിതമായി ജീവിക്കാന്‍ ജനങ്ങള്‍ക്കു സാധിക്കുന്നതിലും സന്തോഷമുണ്ടെന്ന് വടക്കേ അറേബ്യയിലുള്ള ബിഷപ്പ് മാര്‍ പോള്‍ ഹിന്‍ഡര്‍ പറഞ്ഞു..

You must be logged in to post a comment Login