അബോര്‍ഷനും ദിവ്യകാരുണ്യവും തമ്മില്‍ എന്താണ് ബന്ധം?

അബോര്‍ഷനും ദിവ്യകാരുണ്യവും തമ്മില്‍ എന്താണ് ബന്ധം?

ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ അസ്വഭാവികത തോന്നുന്നുണ്ട് അല്ലേ. അത് ശരിയുമാണ്. പക്ഷേ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ആ അസ്വഭാവികത മാറും.

ഇത് എന്റെ ശരീരമാകുന്നു എന്നാണ് ദിവ്യകാരുണ്യസ്ഥാപനത്തില്‍ ക്രിസ്തു പ്രഖ്യാപിച്ചത്. അബോര്‍ഷന്‍ ചെയ്യുന്നവര്‍ പറയുന്നതും ഇത് എന്റെ ശരീരമാണ് എന്നാണ്. അതുകൊണ്ടുതന്നെ എനിക്ക് ഇഷ്ടമുള്ളത് അതില്‍ ചെയ്യാന്‍ കഴിയും എന്നും. കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് വര്‍ഷം തോറും അബോര്‍ഷനിലൂടെ കൊല ചെയ്യപ്പെടുന്നത്.

നിരവധി രാഷ്ട്രീയക്കാരും കലാകാരന്മാരും അബോര്‍ഷനെ പിന്തുണയ്ക്കുന്നുമുണ്ട്. അബോര്‍ഷനെ ശരിവയ്ക്കുന്നതുപോലെയാണ് സമൂഹത്തിന്റെ ചില പിന്താങ്ങലുകളും. നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം എന്നാണ് സമൂഹത്തിന്റെ പിന്തുണയ്ക്കലുകള്‍.

പക്ഷേ നമ്മുടെ ശരീരം നമ്മുടേത് അല്ല എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണെന്നും നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ എന്നുമാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. ( 1 കൊറീ 6)

അബോര്‍ഷനെ പ്രോത്സാഹിപ്പിക്കുന്നത് അന്തി ക്രിസ്തുവിന്റെ സാത്താനികമായ പാരഡിയാണെന്ന് ഡോ പീറ്റര്‍ റീഫ്റ്റ് പറയുന്നു. ഇതെന്റെ ശരീരമാകുന്നു എന്ന് ക്രിസ്തു പറഞ്ഞ അതേ വാക്കുകളെ എതിര്‍അര്‍ത്ഥത്തില്‍ അബോര്‍ഷന്‍ കാര്‍ ഉപയോഗിക്കുന്നുവെന്നും. ക്രിസ്തു തന്റെ ശരീരം മുഴുവനുമാണ് നമുക്കായി നല്കിയത്.

ഇന്ന് ഒരു അമ്മയാണ് തീരുമാനിക്കുന്നത് തന്റെ ഗര്‍ഭത്തിലുള്ള കുഞ്ഞ് ജീവിക്കണോ മരിക്കണോ എന്നത്. ക്രിസ്തു പക്ഷേ നമ്മള്‍ ജീവിക്കണമെന്ന് ആഗ്രഹിച്ചു. മരണത്തിലൂടെ അവിടുന്ന് നമുക്ക് ജീവിതം നല്കി. നിസ്വാര്‍ത്ഥമായ ആത്മത്യാഗത്തിലൂടെ സ്വന്തം രക്തവും മാംസവും ചിന്തി അവിടുന്ന് നമുക്ക് നിത്യജീവന്‍ നല്കി.ക്രിസ്തുവിന്റെ ജീവന്റെ വിലയാണ് നമുക്കുള്ളത്. നാം വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. നമ്മുടെ ശരീരം നമ്മുടേതല്ല. അത് ദൈവത്തിന്റേതാണ്.

അതുകൊണ്ട് സ്വന്തം ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടവരാണ് നമ്മള്‍. സ്വന്തം ഇഷ്ടമനുസരിച്ച് ശരീരത്തില്‍ ആനന്ദം കണ്ടെത്തേണ്ടവരുമല്ല. അബോര്‍ഷന്‍ അതുകൊണ്ട് ദിവ്യകാരുണ്യത്തിന് എതിരായ സാത്താനിക കര്‍മ്മമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറുക.

ബി

You must be logged in to post a comment Login