അബോര്‍ഷന്‍ മാനസികാരോഗ്യം തകരാറിലാക്കുമെന്ന് പഠനങ്ങള്‍

അബോര്‍ഷന്‍ മാനസികാരോഗ്യം തകരാറിലാക്കുമെന്ന് പഠനങ്ങള്‍

കൗമാരത്തിലും യൗവനത്തിന്റെ ആരംഭകാലത്തും ചെയ്യുന്ന അബോര്‍ഷനുകള്‍ സ്ത്രീകളുടെ മാനസികാരോഗ്യത്തെ തകരാറിലാക്കുമെന്ന് പുതിയ പഠനങ്ങള്‍. പത്തില്‍ ഒരാള്‍ക്ക് എന്ന വിധം ഇത്തരത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും പഠനം പറയുന്നു.

സോഷ്യോളജി പ്രഫസറായ ഡൊണാള്‍ഡ് പോള്‍ സുള്ളിന്‍സ് സേജ് ഓപ്പന്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് ഇദ്ദേഹം.

കൗമാരം അവസാനിക്കുകയും യൗവനം ആരംഭിക്കുകയും ചെയ്യുന്ന പ്രായത്തില്‍ നടത്തുന്ന അബോര്‍ഷനുകള്‍ സ്ത്രീകളുടെ മാനസികനില 45 ശതമാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു. 8000 ത്തിലേറെ വനിതകള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തില്‍ അവരില്‍ പലരും അബോര്‍ഷന് വിധേയരായത് 15,22, 28 വയസുകളിലാണ്.

ബി

You must be logged in to post a comment Login