അബോര്‍ഷന്‍ സ്ത്രീയുടെ സ്വാതന്ത്ര്യമോ?

അബോര്‍ഷന്‍ സ്ത്രീയുടെ സ്വാതന്ത്ര്യമോ?

ജീവന് നേരെ ഹൈക്കോടതി വാളോങ്ങുന്നു.അനാവശ്യമെന്ന് സ്ത്രീക്ക് തോന്നുന്ന ഗര്‍ഭം വൈദ്യസഹായത്തോടെ അലസിപ്പിക്കാന്‍ കാരണം പരിഗണിക്കാതെ തന്നെ സ്ത്രീക്ക് അനുമതി നല്‍കേണ്ടതാണെന്നാണ് ഹൈക്കോടതി ജസ്റ്റീസുമാരായ വി. കെ തഹില്‍ രമണിയുടെയും മൃദുല ഭട്കറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചിരിക്കുന്നത്.

തടവുകാരായ സ്ത്രീകള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ താല്പര്യം കാണിച്ചാലും ജയില്‍ അധികൃതര്‍ അവരെ ആശുപത്രിയില്‍ അതിനായി കൊണ്ടുപോകുന്നില്ല എന്ന പത്രറിപ്പോര്‍ട്ട് സ്വമേധയാ ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ദൂരവ്യാപകമല്ലാത്ത അനന്തരഫലങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ കോടതി ഇടപെടലാണ് ഇത്.

സ്ത്രീയുടെ സമ്മതം മാത്രം നോക്കി അബോര്‍ഷന്‍ നിര്‍ബാധം നടത്തുന്നതിലൂടെ ജീവന്റെ മഹത്വത്തെ നിഹനിക്കുകയല്ലേ ചെയ്യുന്നത്.? 12 ആഴ്ചയില്‍ താഴെ മാത്രമുള്ള ഗര്‍ഭസ്ഥശിശുവിനെയായിരുന്നു ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോഴത് രണ്ട് ഡോക്ടര്‍മാര്‍ ഒരേ പോല സാക്ഷ്യപ്പെടുത്തിയാല്‍ കുഞ്ഞിനും അമ്മയ്ക്കും ദോഷം ചെയ്യും എന്ന് പറഞ്ഞ് 20 ആഴ്ചവരെയുള്ള ഗര്‍ഭവും അലസിപ്പിക്കാം എന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. സ്ത്രീയുടെ ശാരീരീക മാനസിക സൗഖ്യത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതാണ് ഗര്‍ഭം എന്നതിനാല്‍ അതെങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയാണെന്നാണ് കോടതിയുടെ അഭിപ്രായം.

സ്ത്രീയുടെ അടിസ്ഥാന അവകാശം സംബന്ധിച്ച് നാം അന്ധരായിമാറരുതെത്ര. ലിവിംങ് ടുഗെദര്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാണ് പോലും.

ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാന്‍ ഒരു കോടി ഈശ്വരവിലാപം.

.സ്ത്രീയുടെ സ്വാതന്ത്ര്യമാണോ അബോര്‍ഷന്‍? ഒരാളെ കൊല്ലുന്നത് അയാളുടെ അവകാശമാണ് എന്നതിന് തുല്യമല്ലേ ഈ ആനുകൂല്യം?

You must be logged in to post a comment Login