അബ്ദുള്‍ ബാസിറ്റ് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു.

അബ്ദുള്‍ ബാസിറ്റ് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു.

abdulകറാച്ചി: അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നുകിടന്നിരുന്ന കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അബ്ദുള്‍ ബാസിറ്റിന്റെ വധശിക്ഷ തല്ക്കാലത്തേക്ക് നീട്ടിവച്ചു. പാക്കിസ്ഥാനിലെ ക്രൈസ്തവസമൂഹം ഒന്നാകെയും വിവിധ മനുഷ്യാവകാശസംഘടനകളും ഈ വധശിക്ഷയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തൂക്കുമരത്തിന് മുമ്പില്‍ നിവര്‍ന്നുനില്ക്കാന്‍ പോലും കരുത്തില്ലാത്ത അബ്ദുലിനെ വീല്‍ച്ചെയറിലിരുത്തി തൂക്കിക്കൊല്ലാനായിരുന്നു തീരുമാനം. 2009 ലായിരുന്നു അബ്ദുല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നത്. മതാന്തരസംവാദത്തിനുള്ള രൂപത കമ്മീഷന്‍ അംഗം ഫാ. അഫ്്താഫ് ജെയിംസ് പോള്‍ വധശിക്ഷയ്്‌ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നുകിടക്കുന്ന ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത് കിരാതമായ പ്രവൃത്തിയാണെന്നും അയാളെ വിട്ടയ്ക്കാന്‍ സാധി്ക്കില്ലെങ്കില്‍ ശിക്ഷ ജീവപര്യന്തമാക്കണമെന്നും അച്ചന്‍ ആവശ്യപ്പെട്ടിരുന്നു. ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ കണക്കുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ എണ്ണായിരത്തോളം തടവുകാര്‍ വധശിക്ഷയുടെ നിഴലിലാണ്.

You must be logged in to post a comment Login