അഭയം തേടി പാക്കിസ്ഥാനില്‍ നിന്ന് ഫിലിപ്പൈന്‍സിലെ കന്യാസ്ത്രീ മഠത്തില്‍

അഭയം തേടി പാക്കിസ്ഥാനില്‍ നിന്ന് ഫിലിപ്പൈന്‍സിലെ കന്യാസ്ത്രീ മഠത്തില്‍

മനില: ഐഎസ് തീവ്രവാദികളുടെ ഭീഷണികളെ ഭയന്ന് ജീവനില്‍ കൊതിയോടെ പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ ക്രൈസ്തവകുടുംബം ഇപ്പോള്‍ എത്തിനില്ക്കുന്നത് ഫിലിപ്പൈന്‍സില്‍. ഒരു മാസം മുമ്പാണ് ഇവര്‍ ഇവിടെയെത്തിയത്. ഒരു കന്യാസ്ത്രീമഠത്തിലാണ് ഇവര്‍ താമസിക്കുന്നത്.

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കന്യാസ്ത്രീമഠത്തിന്റെയോ കുടുംബത്തിന്റെയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനസംഖ്യയുടെ ഭൂരിപക്ഷവും കത്തോലിക്കാവിശ്വാസികളുള്ള ഫിലിപ്പൈന്‍സ് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തിലും ഉദാരസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

വിയറ്റ്‌നാം, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവിടെ അഭയാര്‍ത്ഥികളായുണ്ട്.

You must be logged in to post a comment Login