അഭയാര്‍ത്ഥികളുടെ അമ്മ

അഭയാര്‍ത്ഥികളുടെ അമ്മ

ജീവിതദുരിതങ്ങളുടെ മാറാപ്പും പേറി അഭയാര്‍ത്ഥികളായി കടന്നുവരുന്നവര്‍ക്ക് ഇവിടെ ഒരു അമ്മയുണ്ട്. അവരെ സ്വീകരിക്കാനും അവര്‍ക്ക് അഭയം നല്കാനും. ഇത് പനാഗിയോഷ്യ വാസിലെദോവ് എന്ന എണ്‍പത്തിരണ്ടുകാരിയായ ഗ്രീക്ക് വനിത. ഇദോമെനിയിലാണ് വീട്.

ഓരോ അഭയാര്‍ത്ഥികളെയും അവര്‍ തന്റെ വീട്ടിലേക്ക് അവര്‍ സ്വീകരിക്കുന്നു. ഇറാക്കില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബങ്ങളെയാണ് ഇവര്‍ സ്വീകരിക്കുന്നത്.  ഇറാക്കില്‍ നിന്നുള്ള ബാറ എന്ന അഭയാര്‍ത്ഥി ഇങ്ങനെ പറയുന്നു.

ഈ വൃദ്ധ സ്ത്രീ ഞങ്ങളുടെ ജീവിതത്തെ സരളമാക്കി. എനിക്ക് അതിന് ഇവരോട് വളരെയധികം നന്ദിയുണ്ട്.

ഓരോ ദിവസവും ഞാന്‍ പത്തും പതിനഞ്ചും ചീസ് പീസും സാന്‍ഡ് വിച്ചുകളും ഉണ്ടാക്കും, ഈ അഭയാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍.  പനാഗായോഷ്യ പറയുന്നു.

അഭയാര്‍ത്ഥികളെ ഇതുപോലെ സ്വീകരിക്കാന്‍ ഈ അമ്മയ്ക്ക് എങ്ങനെ കഴിയുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവര്‍ക്കൊന്നേ മറുപടിയുള്ളൂ. ഒരു അഭയാര്‍ത്ഥിയുടെ മകളായിരുന്നു താനെന്ന്. രണ്ടാം ലോകമഹായുദ്ധകാലത്ത് എല്ലാം നഷ്ടപ്പെട്ടവള്‍. പനാഗിയോഷ്യയുടെ ഓര്‍മ്മയില്‍ ആ ദിനം മാഞ്ഞുപോയിട്ടില്ല.

എനിക്ക് അന്ന് ഏഴുവയസായിരുന്നു പ്രായം. ഞങ്ങളുടെ വീട് കത്തിനശിച്ചുപോയി. ഉടുവസ്ത്രമല്ലാതെ ഞങ്ങളുടെ പക്കല്‍ വേറെയൊന്നും ഉണ്ടായിരുന്നില്ല ഉടുവസ്ത്രമല്ലാതെ മറ്റൊന്നുമില്ലാതെയാണ് ഞങ്ങള്‍ അഞ്ചുമക്കള്‍ അടുത്ത നഗരത്തിലേക്ക് അന്ന് പോയത്.

ഗ്രീക്ക് ഭാഷയില്‍ ഈ അമ്മ പറയുന്നു. അഭയാര്‍ത്ഥികള്‍ അറബ് ഭാഷയാണ് സംസാരിക്കുന്നത്. പക്ഷേ പനാഗിയോഷ്യയ്ക്ക് ആ ഭാഷയറിയില്ലെങ്കിലും അവരുടെ ആവശ്യങ്ങളറിയാം.. സാര്‍വ്വത്രികഭാഷയായ ഐകദാര്‍ഢ്യം അവരെ ഒരുമിച്ചുനിര്‍ത്തുന്നു, അതിരുകളില്ലാതെ..

You must be logged in to post a comment Login