അഭയാര്‍ത്ഥികളുടെ പ്രതീക്ഷയുമായി അവര്‍ റിയോയില്‍…

അഭയാര്‍ത്ഥികളുടെ പ്രതീക്ഷയുമായി അവര്‍ റിയോയില്‍…

എല്ലാം നഷ്ടപ്പെട്ടവരാണ് അവര്‍. നാടും വീടും ഉറ്റവരും ജീവിതവും… എന്നിട്ടും ജീവിതത്തിന്റെ പ്രകാശം തേടി അലയുന്നു, നേര്‍ത്ത പ്രതീക്ഷകളെ ചേര്‍ത്തു പിടിക്കുന്നു… തങ്ങളുടെ പ്രതിനിധികളായി റിയോ ഒളംപിക്‌സില്‍ മത്സരിക്കുന്നവരില്‍ അവര്‍ കാണുന്നത് തങ്ങളുടെ തന്റെ ഇനിയും മരിക്കാത്ത ജീവചൈതന്യമാണ്.

24 കാരന്‍ പോപോള്‍ മിസെംഗ, 28 കാരന്‍ യോലാന്‍ഡ് മബീക്ക എന്നിവര്‍ റിയോയില്‍ ജൂഡോ റിംഗില്‍ മത്സരിക്കുമ്പോള്‍ ഈ അഭയാര്‍ത്ഥികള്‍ എല്ലാ സങ്കടവും മറന്ന് ആര്‍ത്തുവിളിക്കുന്നു!

‘ഞങ്ങളെ എല്ലാവരെയുമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ഒന്നുമില്ലായ്മയുടെ അവസ്ഥയില്‍ നിന്ന്, ആരുമല്ലാത്തവരുടെ നിരയില്‍ നിന്ന് ഉയിര്‍ത്ത് അവര്‍ ഞങ്ങള്‍ അഭയാര്‍ത്ഥികളുടെ യശസ്സും പ്രതീക്ഷകളും ഉയര്‍ത്തിപ്പിടിക്കുന്നു’ വികാരഭരിതനായി കോംഗോയില്‍ നിന്നുള്ള മിറെല്ല മുല്യുലിയ പറഞ്ഞു.

‘ഞങ്ങള്‍ എന്തൊക്കെയോ ആണെന്ന് ഞങ്ങള്‍ക്ക് ലോകത്തോട് പറയണം. ഞങ്ങള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ടീച്ചര്‍മാരുമാണ്. പക്ഷേ, ദൗര്‍ഭാഗ്യം കൊണ്ട് സ്വന്തം നാടു വിട്ടോടി പോരേണ്ടി വന്നവരാണ്.’ മുല്യുലിയയുടെ ശബ്ദം ഇടറി.

കാരിത്താസ് ഹൈസിലെ സ്‌ക്രീനിനു മുന്നില്‍ നിന്ന് ഇവര്‍ എഴുന്നേല്‍ക്കുന്നില്ല. അവരുടെ പ്രതീക്ഷകളുമായി രണ്ടു പേര്‍ മത്സരിക്കുകയാണ്, ഒരു അനാഥ സമൂഹത്തിന്റെ അഭിമാനത്തിനു വേണ്ടി…

You must be logged in to post a comment Login