അഭയാര്‍ത്ഥികളുടെ വേദനയില്‍ പങ്കു ചേരുന്നവര്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പ് പ്രഘോഷിക്കുന്നുവെന്ന് പാപ്പ

അഭയാര്‍ത്ഥികളുടെ വേദനയില്‍ പങ്കു ചേരുന്നവര്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പ് പ്രഘോഷിക്കുന്നുവെന്ന് പാപ്പ

download (1)അഭയാര്‍ത്ഥികളുടെ വേദനയില്‍ പങ്കു ചേരുന്നതിലൂടെയും അവര്‍ക്ക് സഹായം നല്‍കുന്നതിലൂടെയും അവരുടെ വേദനയില്‍ ഒരാളായി മാറുന്നതിലൂടെയും നാം ക്രിസ്തുവിന്റെ ഉയിര്‍പ്പ് പ്രഘോഷിക്കുകയാണ് ചെയ്യുന്നത് എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത ജോര്‍ദ്ദാന് എഴുതിയ കത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാഖി അഭയാര്‍ത്ഥികള്‍ ജെറുസലേം മണ്ണില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ എഴുതിയ കത്ത് ജെറുസലേമിന്റെ ലാറ്റിന്‍ പാത്രിയാര്‍ക്കിസ് എസ്.ബി. ഫൗവാഡ് ടൗവല്‍, ജോര്‍ദ്ദാന്‍ പാത്രിയാര്‍ക്കിസ് വികാരിയായ എസ്. ഇ. മറോണ്‍ ലഹ്ഹാമിനെയും അഭിസംബോധന ചെയ്തു കൊണ്ടാണ് എഴുതിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പീഡനങ്ങളും, അടിച്ചമര്‍ത്തലുകളും ഏല്‍ക്കേണ്ടി വന്നിട്ടുള്ളത് ക്രിസ്ത്യാനികള്‍ക്കാണ്. പീഡിതരാവുന്നവരുടെ സ്വരമാകുവാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്ന് പാപ്പ കത്തില്‍ പറഞ്ഞു. യേശുവിന്റെ സുവിശേഷത്തിന് സാക്ഷികളായി തീര്‍ന്നതിന്റെ പേരില്‍ സഹനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ഇക്കൂട്ടരാണ് ഇന്നത്തെ രക്തസാക്ഷികളെന്ന് പാപ്പ കത്തില്‍ പറഞ്ഞു.

You must be logged in to post a comment Login