അഭയാര്‍ത്ഥികളെ സഹായിക്കാന്‍ കാരിത്താസ് പ്രവര്‍ത്തകര്‍

അഭയാര്‍ത്ഥികളെ സഹായിക്കാന്‍ കാരിത്താസ് പ്രവര്‍ത്തകര്‍

2914EBB300000578-3099700-Migrants_Hundreds_of_men_women_and_children_make_their_way_to_te-a-10_1432749206357സിറിയ,അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റം തുടര്‍ന്നുകൊണ്ടിരിക്കെ ഇവര്‍ക്ക് സഹായവുമായി എത്തിയിക്കുകയാണ് കാരിത്താസ് പ്രവര്‍ത്തകര്‍. യുദ്ധവും ദാരിദ്യവും മൂലം കഴിഞ്ഞ ഒരാഴ്ചക്കകം 20,000ത്തോളം ആളുകളാണ് യൂറോപ്പിലേക്ക് അതിജീവനത്തിനുള്ള വഴികള്‍ തേടിയെത്തിയത്. ജീവിക്കാന്‍ ഒരു തൊഴിലാണ് ഇവരുടെ ആവശ്യം. ഗ്രീക്ക് ദ്വീപസമൂഹങ്ങളിലാണ് ഇതില്‍ ഭൂരിഭാഗം ആളുകളും അഭയം തേടിയിരിക്കുന്നത്. ദിവസേന നിരവധി കപ്പലുകളാണ് ഗ്രീക്ക് തീരങ്ങളില്‍ അഭയാര്‍ത്ഥികളുമായി എത്തുന്നത്. ഇവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു.
‘ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് അഭയാര്‍ത്ഥികള്‍ ഇവിടേക്കെത്തുന്നത്. മനുഷ്യക്കടത്തുകാരില്‍ നിന്നുമുള്ള ഭീഷണിയാണ് ഇതില്‍ ഏറ്റവും വലുത്. രാജ്യാതിര്‍ത്തികള്‍ കടക്കാന്‍ പലപ്പോഴും ഇവര്‍ മനുഷ്യക്കടത്തുകാര്‍ക്ക് വന്‍തുക നല്‍കേണ്ടിവരുന്നു. ഇങ്ങനെ ഗ്രീക്കിലേക്കെത്തുന്ന ജനങ്ങളെ സഹായിക്കുകയാണ് കാരിത്താസ് പ്രവര്‍ത്തകരിപ്പോള്‍. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’, കാരിത്താസ് പ്രവര്‍ത്തകയായ ഈവ്‌ലീന മനോല പറയുന്നു.

You must be logged in to post a comment Login