കുഞ്ഞുങ്ങളെ വേണ്ടാത്ത യൂറോപ്പിന്റെ ശൂന്യത അഭയാര്‍ത്ഥികള്‍ നികത്തുന്നുവെന്ന് പാപ്പ

കുഞ്ഞുങ്ങളെ വേണ്ടാത്ത യൂറോപ്പിന്റെ ശൂന്യത അഭയാര്‍ത്ഥികള്‍ നികത്തുന്നുവെന്ന് പാപ്പ

migraവത്തി്ക്കാന്‍ സിറ്റി: യൂറോപ്പ് അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് അടുത്തയിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. എന്നാല്‍ അതു പറയുമ്പോള്‍ തന്റെ ഉള്ളിലുള്ളത് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന അഭിമുഖത്തില്‍ അക്കാര്യം അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും വളര്‍ത്തുന്നതും ഭാരമായി തോന്നുന്ന യൂറോപ്പിന്റെ സംസ്‌കാരത്തില്‍ കുഞ്ഞുങ്ങള്‍ ഇല്ലാതാകുന്നതിന്റെ ശൂന്യത നികത്താന്‍ അഭയാര്‍ത്ഥികള്‍ക്ക് കഴിയുമെന്നാണ് മാര്‍പാപ്പ പറയുന്നത്. ഒരു രാജ്യത്ത് കുട്ടികളില്ലെങ്കില്‍ ആ കുറവ് നികത്താന്‍ കുടിയേറ്റക്കാരുണ്ടാവട്ടെ. ഇറ്റലി, സ്‌പെയന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ കുട്ടികളുടെ നിരക്ക് ഭയാനകാമാം വിധം കുറഞ്ഞുവരുന്നതില്‍ മാര്‍പാപ്പ ഞടുക്കം രേഖപ്പെടുത്തുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയിലുള്ള ഒരു ബന്ധുഗൃഹം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകളും പാപ്പ പങ്കുവച്ചു. യാത്ര ചെയ്യാനും സാധനസാമഗ്രികള്‍ വാങ്ങിച്ചുകൂട്ടാനുമാണ് മക്കളെ വളര്‍ത്താനല്ല താല്പര്യമെന്നാണത്രെ അന്ന് ആ ദമ്പതികള്‍ പറഞ്ഞത്. ഇതാണ് യൂറോപ്പിന്റെ പൊതു മനോഭാവമെങ്കില്‍, കുട്ടികള്‍ ഇല്ലാതാകുന്നതിന്റെ ശൂന്യതയെ കുടിയേറ്റക്കാര്‍ നികത്തട്ടെ എന്നാണ് മാര്‍പാപ്പ പറയുന്നത്.

You must be logged in to post a comment Login