വത്തിക്കാന്‍: ലോകമെങ്ങും അക്രമങ്ങളും യുദ്ധങ്ങളും പെരുകുമ്പോള്‍ ഔദാര്യപൂര്‍വ്വവും ദയാമസൃണവുമായ പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്നും വിദ്വേഷത്തിനും അക്രമങ്ങള്‍ക്കും എതിരെ സാഹോദര്യവും ഐകദാരഢ്യവും ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ജസ്യൂട്ട് അലുമ് നി മീറ്റിംങില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
കരുണയ്ക്ക് വേണ്ടിയുള്ള സ്ത്രീപുരുഷന്മാരുടെ നിലവിളികള്‍ ഉയരുമ്പോള്‍ ദരിദ്രരുടെ ആ നിലവിളികളോട് പ്രത്യുത്തരിക്കേണ്ടത് ചരിത്രത്തില്‍ ഈ കാലത്തിന്റെ ആവശ്യമാണ്. 65 മില്യന്‍ ആളുകള്‍ സ്വന്തം ഇടങ്ങളില്‍ നിന്ന് നിഷ്ക്കാസിതരമായി മാറിക്കൊണ്ടിരിക്കുന്നു എന്നത് വലിയൊരു ദുരന്തമാണ്. ഇറ്റലിയിലെ മുഴുവന്‍ ജനസംഖ്യയെക്കാള്‍ അധികമാണ് ഇന്ന് ലോകമെങ്ങുമായി പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളുടെ എണ്ണം. ഭ്രഷ്ടരാക്കപ്പെടുന്ന ഈ അഭയാര്‍ത്ഥികള്‍ ആരും നമ്മുടെ കുടുംബങ്ങളില്‍ ഉള്ളവരില്‍ നിന്ന് വ്യത്യസ്തരല്ല. സമാധാനത്തില്‍ ജീവിക്കാനും സ്വന്തം മക്കള്‍ക്ക് ഭാസുരമായ ഒരു ഭാവി നല്‍കാനും അവകാശമുള്ളവര്‍ തന്നെയാണ് അവര്‍. പാപ്പ പറഞ്ഞു.
ഒരു ശതമാനത്തില്‍ താഴെയുള്ള അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ കോളജ് വിദ്യാഭ്യാസം ലഭിക്കുന്നുള്ളൂ.
സെപ്തംബര്‍ 14 മുതല്‍ പ തിനാറ് വരെയായിരുന്നു സമ്മേളനം. ഗ്ലോബല്‍ മൈഗ്രേഷന്‍ ആന്റ് റിഫ്യൂജി ക്രൈസിസ്. ടൈം റ്റൂ കോണ്ടംപ്ലേറ്റ് ആന്റ് ആക്ട് എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം.
അഭയാര്‍ത്ഥികളുടെ പ്രശ്നത്തില്‍ സഭയുമായി ബന്ധപ്പെട്ട് കരുണയുടെ വര്‍ഷത്തില്‍ എല്ലാവരും ക്രിയാത്മകമായി സഹകരിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. സ്വന്തം കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും അഭയാര്‍ത്ഥികളെ ക്ഷണിക്കുക. പാപ്പ ആഹ്വാനം ചെയ്തു.
അഭയാര്‍ത്ഥികളെ കരുണാപൂര്‍വ്വം സ്വീകരിക്കുന്ന നിങ്ങളുടെ പ്രവൃത്തിയില്‍ ദൈവത്തിന്റെ സ്നേഹം നിങ്ങളെ അനുധാവനം ചെയ്യും. നിങ്ങള്‍ ഈ ലോകത്തില്‍ ദൈവത്തിന്റെ കണ്ണുകളും കൈകളും ഹൃദയവും നാവുകളുമാണ്.
You must be logged in to post a comment Login