അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ലെബനീസ് കര്‍ദിനാളിന്റെ സഹായാഭ്യര്‍ത്ഥന

ലെബനോന്‍: ക്രൈസ്തവരോടും മുസ്ലീങ്ങളോടുമായി ലെബനീസ് കര്‍ദിനാള്‍ ബെച്ചാറ റായ് യുടെ അഭ്യര്‍ത്ഥന. സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുക, അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സഹായം ചെയ്യുക.. ക്രിസ്മസ് രാത്രിയിലാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയത്.

ലെബനോനിലെ രാഷ്ട്രീയമായ തടസ്സങ്ങള്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍ പുതിയൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് എളുപ്പം സാധ്യമാക്കേണ്ട ആവശ്യകതയെക്കുറിച്ചും ജനങ്ങളുടെ ഉത്കണ്ഠകളും നിരാശകളും എടുത്തുകളയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ആവര്‍ത്തിച്ചു. 2014 മെയ് മാസത്തില്‍ പ്രസിഡന്റ് മൈക്കല്‍ സ്ലേയ്മാന്റെ കാലാവധി കഴിഞ്ഞതോടെ ലെബനോനില്‍ പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയാണുള്ളത്.

You must be logged in to post a comment Login