അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച അപൂര്‍വ്വ ഭാഗ്യം

അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച അപൂര്‍വ്വ ഭാഗ്യം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബുധനാഴ്ചയിലെ ജനറല്‍ ഓഡിയന്‍സ് വ്യത്യസ്തമായിരുന്നു. ഇത്തവണ ഒറ്റയ്ക്ക് നിന്നു കൊണ്ടായിരുന്നില്ല പാപ്പ വിശ്വാസികളോട് സംസാരിച്ചത്. മറിച്ച്, ഒരു കൂട്ടം അഭയാര്‍ത്ഥികള്‍ പാപ്പയുടെ ചുറ്റും സന്നിഹിതരായിരുന്നു.

ജനങ്ങളോട് സംസാരിക്കുന്നതിന് തൊട്ടു മുന്‍പ് പാപ്പ തന്റെ പോപ്പ് മൊബൈലില്‍ സഞ്ചരിക്കവെയാണ് ‘നല്ലഭാവിക്കുവേണ്ടി ഒരുമിച്ച് അഭയാര്‍ത്ഥികള്‍’ എന്ന ബാനര്‍ കൈയ്യിലേന്തിയ ഒരുപറ്റം അഭയാര്‍തഥികള്‍ പാപ്പയുടെ കണ്ണില്‍ പെട്ടത്. ഉടനെ അദ്ദേഹം അവരെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. എല്ലാവരുടെയും കാണ്‍കെ ഇവര്‍ നമ്മുടെ അഭയാര്‍ത്ഥികളാണ്. എന്നാല്‍ കുറച്ചാളുകള്‍ ഇവരെ മാറ്റി നിറുത്തുന്നു. ഇവരെ മാറ്റിനിറുത്തേണ്ടതില്ല. കാരണം, ഇവര്‍ നമ്മുടെ സഹോദരരാണ്, പാപ്പ കൂട്ടിച്ചേര്‍ത്തു.

പിന്നീട് പാപ്പയുടെ ചുറ്റും ചപ്രംപടിഞ്ഞിരുന്ന 13 യുവ അഭയാര്‍ത്ഥികള്‍ പാപ്പയുടെ സന്ദേശം മുഴുവനായും ശ്രവിച്ചതിനു ശേഷമാണ് വേദിയില്‍ നിന്ന് പിന്‍വാങ്ങിയത്. ആഫ്രിക്ക, ഏഷ്യ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് പാപ്പയോടൊപ്പം വേദിയില്‍ പ്രവേശിക്കുവാനുള്ള അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്.

You must be logged in to post a comment Login