അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം പള്ളിയായി

അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം പള്ളിയായി

അങ്കാവ: എര്‍ബിലിലെ ക്രൈസ്തവര്‍ക്കായുള്ള പുതിയ പള്ളിയുടെ കൂദാശ കല്‍ദായ പാത്രിയാര്‍ക്ക ലൂയിസ് റാഫേല്‍ ഒന്നാമന്‍ കഴിഞ്ഞ തിങ്കളാഴ്ച നിര്‍വഹിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയില്‍ നിന്ന് ഗ്രാമം വിട്ടുപോയവരാണ് ഇവിടെയുള്ള ക്രൈസ്തവര്‍. നിത്യസഹായമാതാവിന്റെ പേരിലുള്ളതാണ് മനോഹരവും ബൃഹത്തായതുമായ ഈ പള്ളി.

കൂദാശച്ചടങ്ങുകളില്‍ ഇറാക്കിലെയും ജോര്‍ദാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് അല്‍ബെര്‍ട്ടോ ഒരേഗയും മോണ്‍. ബാഷര്‍ വാര്‍ദ എന്നിവരും പങ്കെടുത്തു. അന്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒരു ശാശ്വതപരിഹാരമല്ലെന്ന് പാത്രിയാര്‍ക്ക ലൂയിസ് റാഫേല്‍ ചടങ്ങില്‍ ആവര്‍ത്തിച്ചു.

You must be logged in to post a comment Login