അഭയാര്‍ത്ഥി ദുരന്തം തുടര്‍ക്കഥയാകുന്നു, ബോട്ട് മുങ്ങി 117 മരണങ്ങള്‍

അഭയാര്‍ത്ഥി ദുരന്തം തുടര്‍ക്കഥയാകുന്നു, ബോട്ട് മുങ്ങി 117 മരണങ്ങള്‍

ലാമ്പെദുസ: ആഫ്രിക്കന്‍ അഭയാര്‍ഥികളുമായി ലിബിയയില്‍നിന്നു ഇറ്റലിക്കു തിരിച്ച ബോട്ട് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങി കൂട്ടമരണം സംഭവിച്ചതായി വാര്‍ത്ത. 75 വനിതകളുടെയും ആറു കുട്ടികളുടെയും 36 പുരുഷന്മാരുടെയും ഉള്‍പ്പടെ 117 മൃതദേഹങ്ങള്‍ കണ്ടു കിട്ടി.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

വന്‍തുക വാങ്ങി മനുഷ്യക്കള്ളക്കടത്തുകാര്‍ ലിബിയയില്‍നിന്നു പഴക്കം ചെന്ന ബോട്ടുകളില്‍ ആളുകളെ കുത്തിനിറച്ച് ഇറ്റലിയില്‍ എത്തിക്കുക പതിവാണ്. തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള യാത്രാമാര്‍ഗം ഏതാണ്ട് അടഞ്ഞതോടെ ലിബിയ-ഇറ്റലി റൂട്ടില്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിരിക്കുകയാണ്.

You must be logged in to post a comment Login