അമൂല്യമായതെല്ലാം കവര്‍ന്നെടുക്കുന്ന പോണോഗ്രാഫി

അമൂല്യമായതെല്ലാം കവര്‍ന്നെടുക്കുന്ന പോണോഗ്രാഫി

wife-husband-porn‘പോണോഗ്രാഫിയും സ്വയംഭോഗവും പരിചയിക്കും മുമ്പ് ഞാന്‍ വളരെ സന്തോഷവതിയായ വ്യക്തിയായിരുന്നു. ദൈവാന്വേഷണവും ദൈവത്തിനു വേണ്ടി ജീവിക്കുന്നതുമായിരുന്നു, എന്റെ ആനന്ദം. ദൈവത്തോട് വളരെ അടുത്ത ഒരു ബന്ധം എനിക്കുണ്ടായിരുന്നു. അന്നൊന്നും നമ്മുടെ ജീവിക്കാനുള്ള ആഗ്രഹത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഇരുളിന്റെ വഴികള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു.’ എമ്മ ജോയി എന്ന ബ്ലോഗര്‍ തന്റെ തിക്താനുഭവങ്ങളുടെ വെളിച്ചത്തില്‍ പോര്‍ണോഗ്രാഫി മനസ്സില്‍ തീര്‍ക്കുന്ന ഇരുണ്ട അവസ്ഥകള്‍ വരച്ചിടുന്നു;

1. ദൈവത്തെ അറിയാനും അവിടുത്തെ സന്തോഷിപ്പിക്കാനുമുള്ള നിങ്ങളുടെ ആഗ്രഹത്തെ അത് നശിപ്പിക്കുന്നു. ബൈബിള്‍ വായിക്കാനുള്ള താല്പര്യം അത് ഇല്ലാതാക്കും. പ്രാര്‍ത്ഥനയിലും മപള്ളിയില്‍ പോകുന്നതിലും ടുപ്പനുഭവപ്പെടും. യേശുവിലുള്ള ആനന്ദം എന്തെന്ന് മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെടും. ക്രിസ്തീയ പഠനങ്ങളോട് പുച്ഛം തോന്നും.
2. അത് നിങ്ങളെ ആരോഗ്യകരവും നല്ല സ്‌നേഹബന്ധങ്ങളില്‍ നിന്നകറ്റും. സുതാര്യവും ആത്മാര്‍ത്ഥവുമായ സുഹൃദ്ബന്ധങ്ങള്‍ സാധ്യമാകാതെ വരും.
3. ഇഷ്ടവിനോദങ്ങളോടുള്ള താല്പര്യം നഷ്ടമാകും. നിങ്ങള്‍ എപ്പോഴും പോണോഗ്രാഫിയുടെ സാങ്കല്‍പിക ലോകത്തു വിഹരിക്കാനായിരിക്കും ഇഷ്ടപ്പെടുക.
4. ദൈവം ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങള്‍ വിമുഖനാകും.
5. അത് നിങ്ങളെ മടിയനും സ്വാര്‍ത്ഥനുമാക്കും. വിവാഹബന്ധത്തെയും സുഹൃദ്ബന്ധത്തെയും അത് പ്രതികൂലമായി ബാധിക്കും.
6. അത് നിങ്ങളെ മുന്‍കോപിയാക്കും.
7. നിങ്ങളുടെ പണവും സമയവും അത് കവര്‍ന്നെടുക്കും.
8. സ്വയം വെറുപ്പും അരക്ഷിതാവസ്ഥയും വളര്‍ത്തും
9. ഒരിക്കലും പൂര്‍ത്തിവരാത്ത ലൈംഗിക സന്തോഷത്തിനായുളള ദാഹമുണര്‍ത്തി അത് നിങ്ങലെ വലയ്ക്കും. നിങ്ങളുടെ ചിന്തകള്‍ അസ്വസ്ഥവും കാടുകയറുന്നതുമാകും
10. വിവാഹബന്ധത്തിലെ മനസ്സുകളുടെ അടുപ്പം അത് നശിപ്പിക്കും. പരസ്പര വിശ്വാസം സാധ്യമല്ലാതാകും.
11. നിയമവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തികളിലേക്ക് നമ്മെ അത് ക്രമേണ നയിക്കും.
12. അത് നമ്മിലെ മനുഷ്യത്വത്തെ നശിപ്പിക്കുകയും ഇര തേടി നടക്കുന്നവന്റെ മനോഭാവത്തിലേക്ക് നയിക്കുകയും ചെയ്യും മറ്റുള്ള മനുഷ്യരെയെല്ലാം നാം ലൈംഗിക സംതൃപ്തിക്കുള്ള ഇരകളായി മാത്രമേ കാണൂ.
13. ഇതു വരെ മുന്‍ കൂട്ടി കാണാനാവാത്ത വളഞ്ഞു പുളഞ്ഞ വഴികളിലൂടെ അത് നമ്മെ കൊണ്ടു പോകും. നാം ഒരിക്കല്‍ അമൂല്യമായി കരുതിയിരുന്ന പലതില്‍ നിന്നും വളരെ ദൂരേക്ക് നാം അകറ്റപ്പെടും..

You must be logged in to post a comment Login