അമേരിക്കക്കാര്‍ക്ക് പാപ്പാ പ്രിയങ്കരന്‍!

അമേരിക്കക്കാര്‍ക്ക് പാപ്പാ പ്രിയങ്കരന്‍!

pope americaഈ പാപ്പായെ അമേരിക്കക്കാര്‍ക്ക് വളരെ ഇഷ്ടമാണ്. എന്‍ബിസി ന്യൂസ്/വാള്‍ സ്ട്രീറ്റ് ജേണല്‍ സംയുക്തമായി നടത്തിയ പോളില്‍ ബഹുഭൂരിഭാഗവും ഫ്രാന്‍സിസ് പാപ്പയെ ഇ്ഷ്ടപ്പെടുന്നതായി രേഖപ്പെടുത്തി. വെറും ആറു ശതമാനം പേര്‍ മാത്രമാണ് മറിച്ചു അഭിപ്രായപ്പെട്ടത്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു മുന്നോടിയായാണ് പോള്‍ നടത്തിയത്.

55 ശതമാനം പേര്‍ മാര്‍പ്പാപ്പയെ ഇഷ്ടപ്പെടുന്നതായി അഭിപ്രായപ്പെട്ടപ്പോള്‍ അവരില്‍ 34 ശതമാനം പേര്‍ വളരെ ഉയര്‍ന്ന റേറ്റിംഗാണ് പാപ്പായ്ക്കു നല്‍കിയത്. 24 ശതമാനം പേര്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ 15 ശതമാനം തങ്ങള്‍ക്ക് ഉറപ്പില്ല എന്ന് പറഞ്ഞു. അമേരിക്കന്‍ കത്തോലിക്കര്‍ക്കിടയില്‍ വളരെ ഉയര്‍ന്ന ജനപ്രീതിയാണ് പാപ്പായ്ക്കുള്ളത്. 74 ശതമാനം. വെറും മൂന്നു ശതമാനം പേര്‍ക്കു മാത്രമേ പാപ്പാ അനഭിമതനായുള്ളൂ..

You must be logged in to post a comment Login