അമേരിക്കക്കാര്‍ വീണ്ടും ‘ദൈവത്തില്‍ ആശ്രയിക്കുന്നു’

ടെക്‌സാസ്: ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ (ദൈവത്തില്‍ ഞങ്ങളാശ്രയിക്കുന്നു) – ഒരു കാലത്ത് കറന്‍സികളിലും സര്‍ക്കാര്‍ വാഹനങ്ങളിലും ഭരണഘടനാ സ്ഥാപനങ്ങളിലും എന്നു വേണ്ട, അമേരിക്കന്‍ വംശജര്‍ ഏറെ പ്രധാനപ്പെട്ടതായി കാണുന്ന പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന വാക്കുകളാണിത്. ഒരു കാലത്ത് അമേരിക്കക്കാരുടെ ദൈവാശ്രയബോധത്തെയും വിശ്വാസത്തെയും ഈ വാക്കുകള്‍ സൂചിപ്പിച്ചിരുന്നു. എന്തിനധികം..? അവരുടെ ആപ്തവാക്യം പോലുമായിരുന്നു ‘ദൈവത്തില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു’ എന്നുള്ളത്.

ആധുനിക വത്കരണവും ഉപഭോഗസംസ്‌കാരവും പുരോമനചിന്തയുമൊക്കെ പിടി മുറുക്കിയപ്പോള്‍ അമേരിക്കക്കാര്‍ പലരും ദൈവത്തെ വാതിലിനു പുറത്തു നിര്‍ത്തി. ദൈവത്തെ മറന്ന് പലരും ആത്മാനുരാഗികളായി. ദൈവത്തെക്കുറിച്ച് പറയാന്‍ പോലും മടി. ക്രമേണ, ദൈവത്തില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്ന ആപ്തവാക്യം പോലും പലയിടങ്ങളില്‍ നിന്നും അപ്രത്യക്ഷമായിത്തുടങ്ങി.

കാലമിത്തിരിക്കഴിഞ്ഞപ്പോള്‍ അമേരിക്കക്കാര്‍ വീണ്ടും മാറിച്ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങളിലും സ്ഥലങ്ങളിലും ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആപ്തവാക്യം രേഖപ്പെടുത്താന്‍ ടെക്‌സസിലെ ബ്രാസോറിയ കൗണ്ടിയിലെ പോലീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നു എന്നുള്ളത് ശുഭസൂചനയാണ്. അമേരിക്കയിലെ വിശ്വാസിസമൂഹം സന്തോഷത്തിലാണ്, പടിയിറക്കിയ ദൈവത്തെ തിരിച്ചു കൊണ്ടുവരുന്നതില്‍…

You must be logged in to post a comment Login