അമേരിക്കന്‍ യുവാക്കള്‍ ദേവാലയം ഉപേക്ഷിക്കുന്നതിനു പിന്നിലെ കാരണം?

അമേരിക്കന്‍ യുവാക്കള്‍ ദേവാലയം ഉപേക്ഷിക്കുന്നതിനു പിന്നിലെ കാരണം?

അമേരിക്കന്‍ വംശജര്‍ ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിക്കുകയാണ്. ദേവാലയ സന്ദര്‍ശനത്തിന് പോകാത്ത പലരും ഇന്ന് ദൈവത്തില്‍ വിശ്വസിക്കുന്നതും നിറുത്തി. രാജ്യത്തെ നാലിലൊന്ന് ജനങ്ങള്‍ ദേവാലയ സന്ദര്‍ശനം നടത്താറില്ല. പ്യൂ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ദേവാലയം ഉപേക്ഷിച്ചതിനു പിന്നില്‍ ഇവര്‍ കണ്ടെത്തിയ കാരണം ഞെട്ടിക്കുന്നതാണ്.

വിശ്വാസമില്ല്യായ്മയാണ് ദേവാലയത്തിലേക്കുള്ള ഇവരുടെ യാത്രകളെ വഴിമുടക്കുന്നത്. സഭയുടെ പ്രമാണങ്ങളിലും കാപട്യങ്ങളിലുമുള്ള വെറുപ്പാണ് ചിലരെ ദേവാലയത്തില്‍ നിന്നും അകറ്റുന്നത്.

വിശ്വാസത്തില്‍ നിന്നും ചിലരെ അകറ്റുന്നത് സയന്‍സാണ്. ദൈവത്തിന്റെ സാന്നിധ്യത്തിന് തെളിവുകളുമായി ശാസ്ത്രജ്ഞന്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മതിയാവില്ല ഇവരെ വിശ്വസിപ്പിക്കാന്‍, കാരണം സയന്‍സും വിശ്വാസവും ഒന്നിച്ചു പോവുകയില്ലയെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

ബിഗ്ബാങ് തിയറി, പരിണാമ സിദ്ധാന്തം, മനുഷ്യരുടെ പ്രവര്‍ത്തികളുടെ ഫലമായി സംഭവിക്കുന്ന ആഗോള താപനം ഇവയെല്ലാം ചെറുപ്പം മുതലേ യുവജനങ്ങളെ പഠിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ വസ്തു നിഷ്ഠമായി അവതരിപ്പിക്കുന്നത് യുവജനങ്ങളുടെ വിശ്വാസത്തിന് കരുത്ത് പകരുന്നു.

എന്നാല്‍ ഇക്കൂട്ടര്‍ ഒരു കാര്യം മനസ്സിലാക്കാതെ പോകുന്നു, ദൈവം ശാസ്ത്രത്തിന് അപ്പുറമാണ്, അമാനുഷികനാണ്. വെറുമൊരു ടെസ്റ്റ്യൂബിനകത്ത് ഒതുക്കുവാനോ ഊഷ്മാവ് അളക്കുന്നതു പോലെ അളക്കാന്‍ പറ്റുന്ന ഒന്നല്ല ദൈവം.

You must be logged in to post a comment Login