അമേരിക്കയിലെ ആദ്യമരിയന്‍ തീര്‍ത്ഥാടനകേന്ദ്രം വിസ്‌കോണ്‍സിന്നില്‍

അമേരിക്കയിലെ ആദ്യമരിയന്‍ തീര്‍ത്ഥാടനകേന്ദ്രം വിസ്‌കോണ്‍സിന്നില്‍

ഗ്രീന്‍ ബേ: വിസ്‌കോണ്‍സിന്നിലെ മരിയന്‍ ദേവാലയത്തെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തി. ഇനി മുതല്‍ വിസ്‌കോണ്‍സിന്നിലെ അവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ് ഗേവാലയം അമേരിക്കയിലെ ആദ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടും.

1959ലാണ് വിസ്‌കോണ്‍സിന്‍ പ്രദേശത്തെ രണ്ട് മരങ്ങള്‍ക്കിടയിലായി പരിശുദ്ധ കന്യകാ മറിയം ഒരു ബെല്‍ജിയം യുവതിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് മാതാവ് അഡേലെ ബ്രൈസ് എന്ന യുവതിയോട് മതബോധന ക്ലാസ്സുകളിലൂടെയും കൂദാശകളിലൂടെയും കുട്ടികളെ സുവിശേഷവല്‍ക്കരിക്കാന്‍ ആ കര്‍ഷക സ്ത്രീയോട് ആവശ്യട്ടിരുന്നു. ഇതേതുടര്‍ന്ന് 1869ല്‍ മാതാവ് ദര്‍ശനം നല്‍കിയ സ്ഥലത്ത് ദേവാലയവും അതിനടുത്തായൊരു സ്‌കൂളും പണികഴിപ്പിച്ചു.

ഗ്രീന്‍ ബേ ബിഷപ്പ് ഡേവിഡ് റിക്കന്‍, അവര്‍ ലേഡി ഓഫ് ഗുണ്ട് ഹെല്‍പ്പ് തീര്‍ത്ഥാടനകേന്ദ്രത്തിന് ദേശീയ പദവി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് നല്‍കിയതില്‍ സന്തോഷമറിയിച്ചു.

You must be logged in to post a comment Login