അമേരിക്കയിലെ മലങ്കര കത്തോലിക്കാസഭയ്ക്ക് അഭിമാനനിമിഷം; പ്രാര്‍ത്ഥനകളുടെ മധ്യേ ജെറി മാത്യു അഭിഷിക്തനായി

അമേരിക്കയിലെ മലങ്കര കത്തോലിക്കാസഭയ്ക്ക് അഭിമാനനിമിഷം; പ്രാര്‍ത്ഥനകളുടെ മധ്യേ ജെറി മാത്യു അഭിഷിക്തനായി

എല്‍മണ്ട്: അമേരിക്കയിലെ മലങ്കര കത്തോലിക്കാ ഭദ്രാസനത്തിന് വേണ്ടി ഭദ്രാസന ദേവാലയത്തില്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ യൗസേബിയോസിന്റെ കൈവയ്പ് ശുശ്രൂഷയോടെ ജെറി മാത്യു അഭിഷിക്തനായി മാറിയപ്പോള്‍ അമേരിക്കയിലെ മലങ്കര കത്തോലിക്കാസഭയ്ക്കത് അഭിമാന നിമിഷമായി മാറുകയായിരുന്നു. അമേരിക്കയിലെ ഭാരതീയ പാരമ്പര്യമുള്ള പൗരസ്ത്യ സഭകളില്‍നിന്ന് അതേ സഭയ്ക്കുവേണ്ടി അഭിഷിക്തനാകുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ജെറി മാത്യു.ഡിട്രോയിറ്റിലെ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക ഇടവകയിലെ തോമസ് മാത്യുവിന്റെയും ഗ്രേസിയുടെയും മൂത്ത പുത്രനാണ് ഇദ്ദേഹം.

ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, അമേരിക്കയിലെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദികര്‍, സന്യസ്തര്‍, സെമിനാരിക്കാര്‍, അല്‍മായര്‍ തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.

ഇതേ രൂപതയില്‍നിന്നുള്ള ഫാ. മൈക്കിള്‍ ആണ് ആദ്യത്തെ വൈദികന്‍.

You must be logged in to post a comment Login