അമേരിക്കയില്‍ അംബരചുംബിയായ് ഫ്രാന്‍സിസ് പാപ്പാ!

അമേരിക്കയില്‍ അംബരചുംബിയായ് ഫ്രാന്‍സിസ് പാപ്പാ!

5b461d575bbc4fb1af398dfea32e1d1eന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തിലുള്ള 34-ാം നമ്പര്‍ തെരുവിലെത്തുന്നവര്‍ അല്പസമയത്തേക്ക് ഒന്നു നിശ്ചലരാകും. മറ്റൊന്നും കൊണ്ടല്ല, മുകളിലേക്കു നോക്കുമ്പോള്‍ പൂര്‍ണ്ണപ്രഭ തൂകി ആരെയും കയ്യിലെടുക്കുന്ന ചിരിയുമായി നില്‍ക്കുന്ന ആ വ്യക്തിയെ കണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി അദ്ദേത്തിന്റെ ഒരു തുമര്‍ചിത്രം സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ. 225 മീറ്റര്‍ ഉയരത്തിലുള്ള ചിത്രം രൂപകല്‍പന ചെയ്തത് ഇസ്രയേല്‍ ഒക്കോവ എന്ന ശില്‍പിയാണ്.

സെപ്റ്റംബര്‍ 25 നാണ് മാര്‍പാപ്പ മാഡിസണ്‍ ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കുക. ഇതിലേ കടന്നു പോകുന്ന യാത്രക്കാരെയും സഞ്ചാരികളെയും ചിത്രം ഏറെ ആകര്‍ഷിച്ചു കഴിഞ്ഞു. ഇതിനോടകം 70,000 ത്തോളം ആളുകള്‍ ചിത്രം കണ്ടുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിക്കുന്ന വിവരം എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ചിത്രം സ്ഥാപിച്ചത്.

‘സാധാരണയായി പരസ്യങ്ങളാണ് ഇവിടെ പതിക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് മാര്‍പാപ്പയുടെ ചിത്രം ഇവിടെ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ വരവിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്നെപ്പോലെ തന്നെ എല്ലാ അമേരിക്കക്കാരും കക്ഷിരാഷ്ട്രീയഭേതമന്യേ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു’, ന്യൂയോര്‍ക്ക് സ്വദേശിയായ ചാള്‍സ് വിക്കെല്‍ഫി പറഞ്ഞു.

You must be logged in to post a comment Login