അമേരിക്കയില്‍ ദേശീയ കത്തോലിക്കാ സ്‌കൂള്‍ വാരം

അമേരിക്കയില്‍ ദേശീയ കത്തോലിക്കാ സ്‌കൂള്‍ വാരം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കത്തോലിക്കാ സ്‌കൂളുകളില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ ദേശീയ കത്തോലിക്കാ സ്‌കൂള്‍ വാരമായി ആഘോഷിക്കുന്നു. ‘കത്തോലിക്കാ സ്‌കൂളുകള്‍: വിശ്വാസത്തിന്റെയും അറിവിന്റെയും സേവനത്തിന്റെയും സമൂഹങ്ങള്‍’ എന്നതാണ് കത്തോലിക്കാ സ്‌കൂള്‍ വാരത്തിന്റെ ആപ്തവാക്യം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയിടയില്‍ വിശ്വാസം വളര്‍ത്തുക, അക്കാദമിക് രംഗത്തും സേവനരംഗത്തും മികച്ച പരിശീലനം നല്‍കുക, ഭൗതിക തലത്തിലെ വളര്‍ച്ചയോടൊപ്പം ആത്മീയരംഗത്തും മികച്ച വളര്‍ച്ച പ്രാപിക്കാന്‍ അവരെ സഹായിക്കുക, അറിവു നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തെ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് കത്തോലിക്കാ സ്‌കൂള്‍ വാരം ആഘോഷിക്കുന്നത്.

1974 മുതലാണ് അമേരിക്കയില്‍ ദേശീയകത്തോലിക്കാ സ്‌കൂള്‍വാരം ആചരിക്കാന്‍ തുടങ്ങിയത്. ഇതോടനുബന്ധിച്ച് സ്‌കൂളുകളിലും ഇടവകകളിലും പ്രത്യേക വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും ചര്‍ച്ചകളും നടത്താറുണ്ട്. അമേരിക്കയിലെ ഭൂരിഭാഗം കുട്ടികളും കത്തോലിക്കാ സ്‌കൂളുകളില്‍ നിന്ന് വിദ്യാഭ്യാസം നേടുന്നവരാണ്.

You must be logged in to post a comment Login