അമേരിക്കയില്‍ പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്നു!

അമേരിക്കയില്‍ പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്നു!

ചൈനയിലും ഇന്ത്യയിലും പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നു എന്നു പറയുമ്പോള്‍ വലിയ അത്ഭുതം തോന്നില്ല. പക്ഷേ, അമേരിക്ക പോലെ പരിഷ്‌കൃത രാജ്യത്ത് ഇത് പ്രതീക്ഷിക്കില്ല, ആരും.

എന്നാല്‍ അതാണ് സത്യം. പ്രോലൈഫ് ഷാര്‍ലട്ട് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പെണ്‍ഭ്രൂണഹത്യകള്‍ വര്‍ദ്ധിക്കുന്നു.

‘കുറേ നാളുകളായി യുഎസില്‍ പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് അവിടെ സംഭവിക്കുന്ന യാഥാര്‍ത്ഥ്യമാണ്’ ഷാര്‍ലട്ട് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസ്സോസിയേറ്റ് സ്‌കോളര്‍ അന്ന ഹിഗിന്‍സ് വാദിക്കുന്നു.

പെണ്‍കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ച് ഭ്രൂണഹത്യ ചെയ്തിരുന്ന ചൈനയ്ക്ക് സംഭവിച്ച വന്‍ ദുരന്തം ഹിഗിന്‍സ് എടുത്തു കാട്ടുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം അവിടെ സ്ത്രീകളെ അപേക്ഷിച്ച് 33 മില്യന്‍ പുരുഷന്മാര്‍ അധികമാണ്.

പുതിയ സാങ്കേതിക വിദ്യ വഴി ഗര്‍ഭത്തിലെ കുട്ടി ആണോ പെണ്ണോ എന്ന് നിര്‍ണയിക്കാന്‍ സാധിക്കുകയും അങ്ങനെ പെണ്‍കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ എളുപ്പമാവുകയും ചെയ്യുന്നു, ഹിഗിന്‍സ് പറയുന്നു. നിലവില്‍ യുഎസില്‍ ഈ സാങ്കേതികതയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല എന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login