അമേരിക്കയില്‍ ഭൂണഹത്യ കുറയുന്നു

അമേരിക്കയില്‍ ഭൂണഹത്യ കുറയുന്നു

usaഅമേരിക്കയില്‍ ഭ്രൂണഹത്യാനിരക്ക് കുറയുന്നതായി കണക്കുകള്‍. 2010 നുശേഷം രാജ്യത്ത് ഭ്രൂണഹത്യക്കു വിധേയരാകുന്നവരുടെ എണ്ണത്തില്‍ 12% കുറവുണെന്നാണ് അസോസിയേറ്റ് പ്രസ്സ് നടത്തിയ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ തലമുറയുടെ മനോഭാവത്തില്‍ മാറ്റം വന്നതിന്റെ സൂചനയാവാമിതെന്ന് കലാലയങ്ങളില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലൈഫ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ പ്രസിഡന്റ് ക്രിസ്റ്റന്‍ ഹോക്കിന്‍സ് പറയുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിന് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കരുത് എന്ന ചിന്താഗതിയാണ് ഇവര്‍ക്കുള്ളതെന്നും സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇവര്‍ക്കിടയില്‍ പഠനങ്ങള്‍ നടത്തിയത്.
അമേരിക്കയിലെ രണ്ടു സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഭ്രൂണഹത്യാനിരക്ക് കുറഞ്ഞിരിക്കുകയാണ്. ഹവായ് സംസ്ഥാനത്തിലാണ് ഏറ്റവുമധികം കുറവുണ്ടായിരിക്കുന്നത്- 30%. ന്യൂ മെക്‌സിക്കോ, റോഡ് ഐലന്റ്, നെവാഡ, കണക്ടിക്കട്ട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകില്‍(20%). ബോര്‍ഷന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രോലൈഫ് നിയമമാണ് ഇവിടങ്ങളില്‍ അബോര്‍ഷന്റെ അളവ് ഗണ്യമായി കുറയാന്‍ കാരണം എന്നു വിലയിരുത്തപ്പെടുന്നു..

You must be logged in to post a comment Login