അമേരിക്കയില്‍ വധശിക്ഷ കുറയുന്നു

വാഷിംങ്ടണ്‍: ദശാബ്ദത്തില്‍ ഏറ്റവും കുറച്ച് മാത്രം വധശിക്ഷകള്‍ നടപ്പിലാക്കുകയോ വധശിക്ഷ വിധിക്കുകയോ ചെയ്ത വര്‍ഷമായിരുന്നു 2015 എന്ന് ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കി. ഗാലപ്പ് പോള്‍ അനുസരിച്ചും പ്യൂ റിസേര്‍ച്ച് സെന്റര്‍ വഴിയും കൂടുതല്‍ അമേരിക്കക്കാരും വധശിക്ഷയെ അനുകൂലിക്കുന്നവരാണ്. 28 വധശിക്ഷകള്‍ മാത്രമേ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയിട്ടുള്ളൂ. ഇത് 1991 മുതലുള്ള കണക്ക് വച്ച് നോക്കുമ്പോള്‍ വളരെ കുറവാണ്. അതുപോലെ 49 പേരെയാണ് വധശിക്ഷയ്ക്ക് കഴിഞ്ഞ വര്‍ഷം വിധിച്ചത്. 2014ലെ വധശിക്ഷയില്‍ നിന്ന് 33 ശതമാനം കുറവാണിത്.. 18 സ്‌റ്റേറ്റുകള്‍ കഴിഞ്ഞവര്‍ഷം വധശിക്ഷ നടപ്പിലാക്കിയില്ല.

You must be logged in to post a comment Login