അമേരിക്കയില്‍ വീണ്ടും പ്രോലൈഫ് വസന്തം…

വാഷിംങ്ടണ്‍: 60% അമേരിക്കക്കാരും ഭ്രൂണഹത്യയെ എതിര്‍ക്കുന്നതായി പുതിയ പഠനങ്ങള്‍. നൈറ്റ്‌സ് ഓഫ് കൊളമ്പസ് നടത്തിയ മാരിസ്റ്റ് പോള്‍ സര്‍വ്വേയിലാണ് 60% അമേരിക്കന്‍ വംശജരും ഭ്രൂണഹത്യ ധാര്‍മ്മികപരമായ തെറ്റാണെന്ന് അഭിപ്രായപ്പെട്ടത്. 1600 ആളുകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. മാരിസ്റ്റ് പോള്‍ ഡയറക്ടര്‍ ബാര്‍ബറ കാര്‍വാലോ ആണ് സര്‍വ്വേ വിവരങ്ങള്‍ പുറത്തു വിട്ടത്.

80% ആളുകളും ഗര്‍ഭിണിയായി ആദ്യ രണ്ടു മാസത്തിനുള്ളില്‍ ഭ്രൂണഹത്യ ചെയ്താല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും എന്ന് വിലയിരുത്തിയപ്പോള്‍ 68% ആളുകളും അബോര്‍ഷന്‍ സംഘടനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനെ എതിര്‍ത്തു. ഭ്രൂണഹത്യക്കു വിധേയരാകുന്നത് സ്ത്രീകളില്‍ മാനസികവും ശാരീരികവുമായ അനന്തര ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.

ഫ്രാന്‍സിസ് പാപ്പ അമേരിക്ക സന്ദര്‍ശിച്ച ശേഷം രാജ്യത്ത് പ്രോലൈഫ് അനുഭാവികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. പ്ലാന്‍ഡ് പേരന്റ് ഹുഡിനെ എതിര്‍ത്തുകൊണ്ട് നിരവധി അമേരിക്കന്‍ പൗരന്‍മാര്‍ രംഗത്തു വന്നിരുന്നു.  നൈറ്റ്‌സ് ഓഫ് കൊളമ്പസ് നടത്തിയ സര്‍വ്വേയും ഇക്കാര്യത്തില്‍ ശുഭസൂചനയാണ് നല്‍കുന്നത്.

You must be logged in to post a comment Login