അമേരിക്കയില്‍ സീറോ മലങ്കര സഭയുടെ പുതിയ ഭദ്രാസനം

അമേരിക്ക: ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീറോ മലങ്കര സഭയുടെ എക്‌സാര്‍ക്കേറ്റ് ഭദ്രാസന പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തി. ഇന്ത്യക്കു പുറത്തുള്ള സഭയുടെ ആദ്യ ഭദ്രാസനമായിരിക്കുമിത്. അമേരിക്കയും കാനഡയും  ഭദ്രാസനത്തില്‍ ഉള്‍പ്പെടും. എക്‌സാര്‍ക്കേറ്റിന്റെ അദ്ധ്യക്ഷനായിരുന്ന ഡോ.തോമസ് മാര്‍ യൗസേബിയോസിനെ ഭദ്രാസന അദ്ധ്യക്ഷനായും നിയമിച്ചു. പത്തനംതിട്ട ജില്ലയിലെ മൈലപ്ര സ്വദേശിയാണ് അദ്ദേഹം.

സമാധാന രാജ്ഞിയുടെ ഭദ്രാസനം എന്ന പേരില്‍ പുതിയ ഭദ്രാസനം അറിയപ്പെടും. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലെ മാര്‍ ഇവാനിയോസ് സെന്റര്‍ ഭദ്രാസന കേന്ദ്രമായും നിലവിലെ ഇടവകാ ദേവാലയം കത്തീഡ്രല്‍ ആയും പ്രവര്‍ത്തിക്കും. ഈ മാസമവസാനം പുതിയ രൂപതയുടെ ഉദ്ഘാടനം നടക്കും.

11,500 ഓളം വിശ്വാസികളാണ് പുതിയ ഭദ്രാസനത്തിനു കീഴിലുള്ളത്. ഇവരെ നയിക്കാന്‍ 19 വൈദികരുമുണ്ട്.

You must be logged in to post a comment Login