അമേരിക്കയുടെ ധാര്‍മ്മിക അധികാരം വിയറ്റ്‌നാമില്‍ മാറ്റം വരുത്തും; യുഎസ് ന്യായവാദി

അമേരിക്കയുടെ ധാര്‍മ്മിക അധികാരം വിയറ്റ്‌നാമില്‍ മാറ്റം വരുത്തും; യുഎസ് ന്യായവാദി

വാഷിങ്ടണ്‍ ഡിസി: വിയറ്റ്‌നാമിന്റെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കുമേല്‍ അമേരിക്ക അവരുടെ ധാര്‍മ്മിക അധികാരം ഉപയോഗിച്ച് രാജ്യത്തിനു മേല്‍ സമ്മര്‍ദ്ധം ചെലുത്തിയാല്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിന് നല്ലരീതിയില്‍ മാറാന്‍ കഴിയുമെന്ന് മത സ്വാതന്ത്ര്യവാദി പറഞ്ഞു.

വിയറ്റ്‌നാമിന് ലോകത്തിന്റെ ഭാഗമാകേണ്ടതുണ്ട്. അവര്‍ അങ്ങനെ തന്നെയാണ് താനും. എന്നാല്‍ അവര്‍ക്ക് മതസ്വാതന്ത്ര്യത്തെ മനുഷ്യാവകാശമെന്ന കുടുംബത്തിലെ ഗതിയില്ലാത്ത സഹോദരിയായോ, അതേ കുടുംബത്തിലെ വിചിത്രമായ സഹോദരനായി കാണുവാനോ താത്പര്യമില്ല. യുഎസ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീംഡം കമ്മീഷണറായ ക്രിസ്റ്റീന അറിഗ പറഞ്ഞു.

മതസ്വാതന്ത്ര്യമില്ലാതെ മറ്റൊരു അവകാശങ്ങളും നിലനില്‍ക്കുന്നില്ല. സെപ്റ്റംബര്‍ 12ന് വിയറ്റ്‌നാമില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തിയ കോണ്‍ഫറന്‍സില്‍ അവര്‍ പറഞ്ഞു. വിയറ്റ്‌നാം പൗരന്മാര്‍ക്ക് തങ്ങളുടെ മതം അനുശാസിക്കുന്നതിന് പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്.

You must be logged in to post a comment Login