അമേരിക്ക കാത്തിരിക്കുന്നു…

അമേരിക്ക കാത്തിരിക്കുന്നു…

liberty_statueഈ മാസം നടക്കാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം അമേരിക്കന്‍ ജനത ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അമേരിക്കക്കാര്‍ പാപ്പയോട് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് പാപ്പ പ്രത്യേകമായ സന്ദേശം കൈമാറുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ പാപ്പയെ സംബന്ധിക്കുന്ന വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ അമേരിക്കന്‍ ജനതയ്ക്ക് അറിയുകയുള്ളു.

ക്‌നൈറ്റ് ഓഫ് ദ കൊളംബസ് സംഘടന പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു
മുന്നോടിയായി അമേരിക്കന്‍ വംശജര്‍ക്കിടയിലും അമേരിക്കയിലെ കത്തോലിക്കര്‍ക്കിടയിലും നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.

അമേരിക്കന്‍ ജനതയെ മനസ്സിലാക്കുവാനും അമേരിക്കകാര്‍ക്ക് പാപ്പയെ
മനസ്സിലാക്കുവാനും സന്ദര്‍ശനം ഉപകരിക്കുമെന്ന് ക്‌നൈറ്റ് ഓഫ് ദി കൊളംബസ്
സംഘടനാ പ്രമുഖന്‍ കാള്‍ ആന്‍ഡെര്‍സന്‍ പറഞ്ഞു.

ക്‌നൈറ്റ് ഓഫ് ദി കൊളംബസ് സംഘടനയിലെ അംഗമായ മാരിസ്റ്റ് പോള്‍ അമേരിക്കന്‍ വംശജര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 60% ആളുകളും
പാപ്പയോട് അനുകൂല നിലപാട് കൈക്കൊണ്ടത്. പത്തു ശതമാനം ആളുകള്‍ പാപ്പ
വിരുദ്ധ നിലപാട് സ്വീകരിച്ചു. എന്നാല്‍ 32 ശതമാനം ആളുകള്‍ക്ക്
പാപ്പയെകുറിച്ച് കേട്ടുകേള്‍വി പോലുമില്ല.

77 ശതമാനം കത്തോലിക്കര്‍ പാപ്പയെ അനുകൂലിക്കുന്നവരാണ്. എന്നാല്‍
കത്തോലിക്കാ വിശ്വാസ പരിശീലനത്തില്‍ ജീവിക്കുന്ന 83 ശതമാനം ആളുകള്‍
പാപ്പയെകുറിച്ച് വളരെ നല്ല അഭിപ്രായമാണ്. ആത്മീയ, ലോക നേതാവ് എന്ന
നിലയില്‍ ഫ്രാന്‍സിസ് പാപ്പ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും
സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അനുകൂലിച്ചു.

എന്നാല്‍ അമേരിക്കയിലെ മൂന്നിലൊരുവിഭാഗം ജനതകള്‍ക്ക് പാപ്പയുടെ
രാജ്യസന്ദര്‍ശനത്തെക്കുറിച്ച് അറിവില്ല. കത്തോലിക്ക വിശ്വാസം
പരിശീലിക്കുന്ന 55 ശതമാനം അമേരിക്കര്‍ക്കാര്‍ക്കും ഇതേ അവസ്ഥയാണ്.
പാപ്പയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പിന്‍തുടരുമെങ്കിലും പലരും പാപ്പയുടെ
സന്ദര്‍ശനം സംബന്ധിക്കുന്ന വിവരങ്ങളെക്കുറിച്ച് അജ്ഞരാണ്.

സെപ്റ്റംബര്‍ 21മുതല്‍ 22വരെയാണ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം.

You must be logged in to post a comment Login