അമോറിസ് ലത്തീഷ്യയുടെ ഹിന്ദി പരിഭാഷ പുറത്തിറക്കി

അമോറിസ് ലത്തീഷ്യയുടെ ഹിന്ദി പരിഭാഷ പുറത്തിറക്കി

ബംഗളൂരു: ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് (സിസിബിഐ) അമോറിസ് ലത്തീഷ്യയുടെ ഹിന്ദി പരിഭാഷ പുറത്തിറക്കി. താഴെത്തട്ടിലെ ജനങ്ങളുടെ ഇടയില്‍ അമോറിസ് ലത്തീഷ്യയുടെ പഠനങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഭാഷ പുറത്തിറക്കിയത്.

സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ചേര്‍ന്നാണ് പരിഭാഷ പ്രകാശനം ചെയ്തത്. അമോറിസ് ലത്തീഷ്യ ഹിന്ദി പരിഭാഷയുടെ ആദ്യ കോപ്പി ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കൗറ്റോയ്ക്ക് കൈമാറി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ അമോറിസ് ലത്തീഷ്യയില്‍ വിവാഹത്തെക്കുറിച്ചും, കുടുംബജീവിതത്തെക്കുറിച്ചും നിര്‍ദ്ദേശങ്ങളും അറിവുകളുമാണുള്ളത്. 2014, 2015 വര്‍ഷങ്ങളില്‍ അവസാനിച്ച കുടുംബ സിനിഡുകളെ ആസ്പദമാക്കിയാണ് ഫ്രാന്‍സിസ് പാപ്പ പ്രബോധനം പുറത്തിറക്കിയത്.

നോര്‍ത്ത് ഇന്ത്യന്‍ വിശ്വാസികളുടെ മാതൃഭാഷയായ ഹിന്ദിയില്‍ അമോറിസ് ലത്തീഷ്യ
പ്രസിദ്ധീകരിച്ചതിലൂടെ സഭയുടെ പഠനങ്ങളെ വ്യക്തമായി മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കും. സിസിബിഐ തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

You must be logged in to post a comment Login