‘അമോറിസ് ലെത്തീഷ്യ’ പുന: വിവാഹിതര്‍ക്കും വിവാഹമോചിതര്‍ക്കും ദിവ്യകാരുണ്യം അനുവദിക്കുന്നില്ല: ബിഷപ് തോമസ് ഓസ്‌റ്റെഡ്

‘അമോറിസ് ലെത്തീഷ്യ’ പുന: വിവാഹിതര്‍ക്കും വിവാഹമോചിതര്‍ക്കും ദിവ്യകാരുണ്യം അനുവദിക്കുന്നില്ല: ബിഷപ് തോമസ് ഓസ്‌റ്റെഡ്

അരിസോണ: വിവാഹമോചിതര്‍ക്കോ പുന: വിവാഹിതര്‍ക്കോ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കഴിയില്ലെന്നും സഭ ഇപ്പോഴും ഇക്കാര്യത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും ബെനഡിക്ട് പതിനാറാമന്റെയും പ്രബോധനങ്ങളില്‍ ഉറച്ചുനില്ക്കുന്നുവെന്നും ഫൊനീക്‌സ് ബിഷപ് തോമസ് ഓംസ്‌റ്റെഡ്. സഭയുടെ ആരംഭം മുതല്‍ക്കുള്ള പാരമ്പര്യം ഇതാണെന്നും സഭയുടെ പാരമ്പര്യത്തില്‍ വേരുകളുള്ള ഈ പ്രബോധനത്തെ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമോരിസ് ലെത്തീഷ്യ ഇക്കാര്യത്തില്‍ മാറ്റംവരുത്തിയതായുള്ള ചില പ്രചരണങ്ങള്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളമായി നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അക്കാര്യം ശരിയല്ലെന്നും സഭ പാരമ്പര്യത്തില്‍ തന്നെ ഉറച്ചുനില്ക്കുകയാണെന്നും രൂപത പത്രമായ കാത്തലിക് സണ്‍- ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സഭയുടെ പ്രബോധനങ്ങളുടെ ഒരു തുടര്‍ച്ചമാത്രമാണ് അമോരിസ് ലെത്തീഷ്യ. ജോണ്‍ പോള്‍ രണ്ടാമന്റെ ഫാമിലാരീസ് കോണ്‍സോര്‍ട്ടിയോ, ബെനഡിക്ട് പതിനാറാമന്റെ സാക്രമെന്റം കാരിയാറ്റീസ് എന്നിവയെ ഉദ്ധരിച്ചുകൊണ്ടാണ് ബിഷപ് തന്റെ അഭിപ്രായത്തെ സമര്‍ത്ഥിച്ചത്.

ദൈവവചനത്തിന്റെയും സഭയുടെ ആധികാരികമായ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സാക്ഷിയനുസരിച്ച് തീരുമാനിക്കുക. ഡോകുമെന്റിന്റെ പ്രാഥമിക അടിസ്ഥാനമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉറപ്പിച്ചുപറയുന്നതും ഇതുതന്നെയാണ്. രൂപതയിലെ 1.1 മില്യന്‍ കത്തോലിക്കാവിശ്വാസികളോടായി ബിഷപ് ഓംസ്‌റ്റെഡ് പറഞ്ഞു.

You must be logged in to post a comment Login