അമ്മ എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ ഡോക്ടേഴ്‌സ് അബോര്‍ഷന് നിര്‍ബന്ധിച്ചതായിരുന്നു: കര്‍ദിനാള്‍ ബൂര്‍ക്കെ

അമ്മ എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ ഡോക്ടേഴ്‌സ് അബോര്‍ഷന് നിര്‍ബന്ധിച്ചതായിരുന്നു: കര്‍ദിനാള്‍ ബൂര്‍ക്കെ

ഫ്രാന്‍സ്: നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ അഞ്ചു മക്കളുണ്ടല്ലോ പിന്നെയെന്തിനാണ് ഒന്നുകൂടി? പ്രത്യേകിച്ച് നിങ്ങള്‍ രോഗിയും ക്ഷീണിതയുമാണ്. ഉള്ള കുഞ്ഞുങ്ങള്‍ക്ക് കൂടി അമ്മയെ നഷ്ടപ്പെടുത്തി ഈ ഗര്‍ഭം നിങ്ങള്‍ തുടരണോ?

തന്നെ അമ്മ ഉദരത്തില്‍ വഹിച്ചിരുന്നപ്പോള്‍ ഡോക്ടേഴ്‌സ് അമ്മയോട് ചോദിച്ചിരുന്ന ചോദ്യങ്ങളായിരുന്നു ഇവ. കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെ തന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രഞ്ച് പത്രപ്രവര്‍ത്തകനായ ഗ്വില്ലാമെ ദ അലന്‍കോണുമായി നടത്തിയ നീണ്ട സംഭാഷണമാണ് പുസ്തകരൂപം കൈവരിച്ചിരിക്കുന്നത്.

എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം തന്റെ മാതാപിതാക്കള്‍ നിരസിച്ചു. ഡോക്ടറോട് അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു ഞങ്ങള്‍ ദൈവത്തില്‍ ശരണപ്പെടുന്നു. ദൈവം ഞങ്ങളെ അത്യാവശ്യഘട്ടങ്ങളില്‍ സഹായിക്കും. അങ്ങനെ എന്റെ അമ്മ എന്നെ പ്രസവിച്ചു. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയും ചെയ്തു.

സാത്താന്‍ ആണ് നമ്മെ എപ്പോഴും വഴിതെറ്റിക്കുന്നത്. ജീവന് സാക്ഷ്യം വഹിക്കുന്നതില്‍ നിന്ന് അവന്‍ നമ്മെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവന്‍ നമ്മുടെ മനസ്സില്‍ വളരെയധികം സംശയങ്ങള്‍ തരുന്നു. ജീവനെ സംരക്ഷിക്കുന്ന കാര്യത്തില്‍ നിശ്ശബ്ദരായിരിക്കാന്‍ മനസ്സാക്ഷിയെ നിശ്ശബ്ദമാക്കാനും അവന്‍ നമുക്ക് പ്രേരണ നല്കുന്നു.

വ്യക്തിപരമായി നമ്മള്‍ അബോര്‍ഷന് എതിരായിരിക്കും. പക്ഷേ നമ്മുടെ വിശ്വാസം ഉറക്കെ പ്രഘോഷിക്കാനോ ജീവന് വേണ്ടി നിലകൊളളാനോ പലപ്പോഴും നമ്മള്‍പരാജയപ്പെട്ടുപോകുന്നു. ഹോപ്പ് ഫോര്‍ ദ വേള്‍ഡ് എന്ന ശീര്‍ഷകമുള്ള പുസ്തകത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കുന്നു.

You must be logged in to post a comment Login