അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍ഫറന്‍സ് ഒരുക്കി ജീസസ് യൂത്ത്

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍ഫറന്‍സ് ഒരുക്കി ജീസസ് യൂത്ത്

അയര്‍ലണ്ട്: ഓഗസ്റ്റ് 18 മുതല്‍ 21 വരെ അയര്‍ലണ്ടിലെ മയ്‌നൂത്തില്‍ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ 270 ഇന്ത്യന്‍ കത്തോലിക്ക യുവതീയുവാക്കള്‍ സംബന്ധിച്ചു.

ഐകണക്ട്രന്‍ എന്ന പേരില്‍ മൂന്നു ദിവസം നീണ്ടു നിന്ന കോണ്‍ഫറന്‍സ് രണ്ട് വിഭാഗങ്ങളായാണ് നടത്തിയത് – ഒന്ന്, 13-17വരെ പ്രായമുള്ളവര്‍ക്ക്. രണ്ടാമതായി 18-25വരെ പ്രായമുള്ള മുതിര്‍ന്ന യുവതീയുവാക്കള്‍ക്ക്. ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നുമുള്ള പ്രാസംഗികരാണ് കോണ്‍ഫറന്‍സില്‍ മതബോധന പ്രസംഗം നടത്തിയത്. ക്ലാസ്സുകള്‍ കൂടാതെ സംഗീതക്കച്ചേരി, പ്രദര്‍ശനം, നാടക അവതരണം എന്നിവയും കോണ്‍ഫറന്‍സിനിടയില്‍ നടത്തി.

You must be logged in to post a comment Login