അരുവിത്തുറ തിരുനാളിന് നാളെ കൊടിയേറും

അരുവിത്തുറ തിരുനാളിന് നാളെ കൊടിയേറും

അരുവിത്തുറ: ചരിത്രപ്രസിദ്ധവും മധ്യകേരളത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രവുമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു നാളെ കൊടിയേറും. 23, 24, 25 തീയതികളിലാണു പ്രധാന തിരുനാള്‍. മേയ് ഒന്നിന് എട്ടാമിടത്തോടെ സമാപിക്കും.

നാളെ വൈകുന്നേരം നാലിനു – കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു കൊടിയേറ്റ്. 23 നു വൈകുന്നേരം 4.30 ന് സുറിയാനി പാട്ടുകുര്‍ബാനയ്ക്കും നൊവേനയ്ക്കും  മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മ്മികനായിരിക്കും.  6.15 നു തിരുനാള്‍ പ്രദക്ഷിണം.

പ്രധാന തിരുനാള്‍ ദിനമായ 24 നു രാവിലെ 5.30, 6.45, 8.00 – വിശുദ്ധ കുര്‍ബാന, നൊവേന.

ഇടവകക്കാരുടെ തിരുനാള്‍ ദിനമായ 25 നു രാവിലെ 5.30, 6.30, 7.45, 9.00, 10.30, 12.00, 1.15, 2.45, 4.00, 5.30 – വിശുദ്ധ കുര്‍ബാന, നൊവേന. ഏഴിനു തിരുസ്വരൂപ പുനപ്രതിഷ്ഠ.

മേയ് ഒന്നിന് എട്ടാമിടം. 10.30 ന് വിശുദ്ധ കുര്‍ബാന, നൊവേന – മാര്‍ ജേക്കബ് മുരിക്കന്‍.

You must be logged in to post a comment Login