അര്‍ജന്റീനയിലേക്കുള്ള യാത്ര പിന്നീടൊരിക്കലാവാം; ഫ്രാന്‍സിസ് പാപ്പ

അര്‍ജന്റീനയിലേക്കുള്ള യാത്ര പിന്നീടൊരിക്കലാവാം; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ‘അര്‍ജന്റീനയിലെ ജനങ്ങള്‍ എന്റെ ആളുകളാണ്. നിങ്ങളെ വീണ്ടും കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നോ? ഞാന്‍ ഇപ്പോഴും അര്‍ജന്റീനക്കാരന്‍ തന്നെയാണ്. യാത്രചെയ്യുന്നതു പോലും അര്‍ജന്റീനയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്.’ തന്റെ മാതൃരാജ്യത്തിലെ ആളുകള്‍ക്ക് എഴുതിയ ഹൃദയസ്പര്‍ശിയായ കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറയുന്നു.

കത്തില്‍ പറഞ്ഞതു പ്രകാരം ഈ വര്‍ഷമോ അടുത്ത വര്‍ഷമോ മാര്‍പാപ്പയ്ക്ക് തന്റെ ജന്മനാട്ടിലേക്ക് യാത്രയാകുവാന്‍ സാധിക്കുകയില്ല. ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള യാത്രകളാണ്‌ പാപ്പയെ ജന്മനാട്ടിലേക്കുള്ള യാത്രയില്‍ നിന്നും പിന്‍വലിച്ചത്.

മരിയ അന്റോണിയ ഡി പാസ് വൈ ഫിഗുവേറൊയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് അര്‍ജന്റീനയിലേക്ക് പോകുവാനുള്ള ആഗ്രഹം പാപ്പ കത്തില്‍ പ്രകടിപ്പിച്ചു. തന്റെ ജന്മനാട്ടിലേക്കുള്ള യാത്രയെ പാപ്പ ദൈവത്തിന്റെ കരങ്ങളിലേല്‍പ്പിച്ചു. അവിടെ നിന്നും ലഭിക്കുന്ന കത്തുകള്‍ തനിക്ക് ആശ്വാസം പകരുന്നതാണെന്നും വളരെയധികം എണ്ണമുള്ളതിനാല്‍ മറുപടി അയക്കാന്‍ സാധിക്കില്ലയെന്നും, പകരം എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.

You must be logged in to post a comment Login