അര്‍ജന്റീനയില്‍ നിന്ന് ആദ്യ വിശുദ്ധന്‍

വത്തിക്കാന്‍ : അര്‍ജന്റീനയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത രൂപത വൈദികനായിരുന്ന വാഴ്ത്തപ്പെട്ട ജോസ് ഗബ്രിയേല്‍ ബ്രോച്ചെറോയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. ആദ്യമായാണ് അര്‍ജന്റീനയക്ക് ഒരു വിശുദ്ധനെ ലഭിക്കുന്നത്. അര്‍ജന്റീനക്കാരനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും. 1840 മുതല്‍ 1914 വരെയായിരുന്നു ജീവിതകാലം. കുഷ്ഠരോഗികള്‍ക്കിടയിലായിരുന്നു അദ്ദേഹം കൂടുതല്‍ പ്രവര്‍ത്തിച്ചത്. ജോസ് ഗബ്രിയേലിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് 2013 സെപ്തംബറിലായിരുന്നു.

You must be logged in to post a comment Login