അര്‍ജന്റീനയില്‍ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിനു നേര്‍ക്ക് ആക്രമണം

അര്‍ജന്റീനയില്‍ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിനു നേര്‍ക്ക് ആക്രമണം

ബ്യൂണോ ഐറിസ്: അര്‍ജന്റീനയിലെ മാര്‍ ഡെല്‍ പ്ലാറ്റയിലെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ ഏതാനും കള്ളന്‍മാരുടെ ആക്രമണത്തിന് ഇരയായി. സന്യാസിനികള്‍ താമസിക്കുന്ന മഠത്തിലേക്ക് അതിക്രമിച്ചു കയറിയ മൂന്ന് കള്ളന്‍മാര്‍ സന്യാസിനികളെ പ്രഹരിച്ച് ചാപ്പല്‍ അലങ്കോലപ്പെടുത്തി.

ഓഗസ്റ്റ് 25 വ്യാഴാഴ്ച വൈകുന്നേരം 7.30നാണ് കള്ളന്മാര്‍ സന്യാസഭവനത്തില്‍ കയറിയതെന്ന് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കി. കന്യാസ്ത്രീ മഠത്തില്‍ താമസിച്ചിരുന്ന അഞ്ച് സന്യാസിനികളെ പരിക്കേല്‍പ്പിച്ച്, വായ്മൂടിക്കെട്ടി അവരുടെ ആകെ സമ്പാദ്യമായ 50 അര്‍ജന്റീന പെസ്‌പോസ് കള്ളന്മാര്‍ അപഹരിച്ചു.

ചാപ്പലിന്റെ അകത്ത് പ്രവേശിച്ച് അവര്‍ വിലിപിടിപ്പുള്ള വസ്തുക്കള്‍ അന്വേഷിച്ചു. സക്രാരി തുറന്ന് തിരുവോസ്തികള്‍ പുറത്തെടുത്തു. അവ സൂക്ഷിച്ചിരുന്ന സിമ്പോറിയം സ്വര്‍ണ്ണനിര്‍മ്മിതം അല്ലയെന്ന് മനസ്സിലാക്കി അവര്‍ പിന്നീട് ശ്രമം ഉപേക്ഷിച്ചു. സന്യാസിനി ഭവനത്തില്‍ കയറിയ കള്ളന്മാരെ തിരിച്ചറിഞ്ഞിട്ടില്ല.

You must be logged in to post a comment Login