അര്‍ജന്റീന ആര്‍ച്ച്ബിഷപ്പിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം

അര്‍ജന്റീന ആര്‍ച്ച്ബിഷപ്പിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം

വത്തിക്കാന്‍: അര്‍ജന്റീനായില്‍  നടന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ അദ്ധ്യക്ഷത വഹിച്ച ആര്‍ച്ച്ബിഷപ്പ് ജോസ് മരിയ അരാന്‍സിഡോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തിപരമായ സന്ദേശമയച്ചു. പാപ്പ അയച്ച സന്ദേശത്തില്‍ പരസ്പരം അടുത്തറിയുന്നതിന്റെ ആവശ്യകതയെകുറിച്ചും ഭയം കൂടാതെ ദൈവസ്‌നേഹത്തില്‍ സ്വയം നിറയേണ്ടതിനെക്കുറിച്ചും അര്‍ജന്റീന കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും കൂടിയായ ആര്‍ച്ച്ബിഷപ്പിന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ എനിക്കു മനസ്സിലാവും. നമ്മുടെ വിശ്വാസത്തില്‍ ദൈവം നമ്മെ ധൈര്യപ്പെടുത്തട്ടെ. അപ്പോള്‍ ബുദ്ധിമുട്ടുകള്‍ പരസ്പരം പങ്കുവച്ച് നമ്മുടെ നീതിബോധത്തെ കൂടുതല്‍ ഉണര്‍ത്തി പരസ്പരം സഹായിക്കാന്‍ നമുക്ക് കഴിയും. എല്ലാറ്റിനുമുപരി പാവങ്ങളിലേക്കും സഹായം ആവശ്യമുളളവരിലേക്കും നമുക്ക് എത്തിപ്പെടാന്‍ കഴിയും. ആര്‍ച്ച്ബിഷപ്പിന് അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി.

സ്‌പെയ്‌നിന്റെ അധീനതയില്‍ നിന്നും അര്‍ജന്റീന സ്വാതന്ത്ര്യം നേടിയതിന്റെ 200-ാം വാര്‍ഷികം ആചരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, ജൂണ്‍ 16 മുതല്‍ 19 വരെയാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടന്നത്.

You must be logged in to post a comment Login