അര്‍ജന്റീന പ്രസിഡന്റുമായി പാപ്പ കൂടിക്കാഴ്ച നടത്തി

അര്‍ജന്റീന പ്രസിഡന്റുമായി പാപ്പ കൂടിക്കാഴ്ച നടത്തി

argentകഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാഡസ് ഡി ക്രിച്‌നറുമായി കൂടിക്കാഴ്ച നടത്തി. പാപ്പയായതിനുശേഷം അഞ്ചാം തവണയാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

ഹോളി സീ പ്രസ്സ് ഒഫീസിന്റെ ഡയറക്ടറായ ഫാ. ഫെഡറികോ ലൊംബാര്‍ഡിയുടെ വാക്കുകള്‍ പ്രകാരം പാപ്പയും പ്രസിഡന്റും വത്തിക്കാനിലെ പോള്‍ VI മന്‍ ഹോളില്‍ 90 മിനിറ്റോളം ഒത്തു ചേര്‍ന്നു. മീറ്റിംങ്ങിനിടെ അര്‍ജന്റീനയിലെ ജനങ്ങള്‍ക്ക് പാപ്പയോടുള്ള സ്‌നേഹത്തെക്കുറിച്ച് പ്രസ്ഡന്റ് വാചാലനായി. തന്റെ രാജ്യത്തിലെ ജനങ്ങളെ അനുഗ്രഹിക്കണമെന്ന് പ്രസിഡന്റ് പാപ്പയോടാവശ്യപ്പെട്ടു, വത്തിക്കാന്‍ വ്യക്താവ് പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ അവര്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി. പതിനൊന്നാം നൂറ്റാണ്ടിന്റെ സ്മരണ പുലര്‍ത്തുന്ന റഷ്യന്‍ എണ്ണച്ചായ ചിത്രമായ കനിവിന്റെ കന്യകയുടെ പ്രതിരൂപമാണ് പാപ്പ പ്രസിഡന്റിന് സമ്മാനിച്ചത്. അര്‍ജന്റീന പ്രസിഡന്റ് പാപ്പയ്ക്ക് കുറേയധികം ഉപഹാരങ്ങല്‍ നല്‍കി, ഫാ. ലൊംബാര്‍ഡി പറഞ്ഞു. അര്‍ജന്റീന ചിത്രകാരന്‍ എയൂജിനോ ക്യൂട്ടിക്ക വരച്ച വാഴ്ത്തപ്പെട്ട ഓസ്‌കര്‍ റൊമേരിയോയുടെ ഛായാചിത്രം, പാപ്പയുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനായ അല്‍ബെര്‍ട്ടോ മെത്തോള്‍-ഫെറീയുടെ ‘ലോസ് കോണ്‍ടിനന്റല്‍സ് എസ്റ്റഡോസ് യേല്‍ മെര്‍കൗസര്‍’ എന്ന പുസ്തകം, പാപ്പ ചൊല്ലിയിട്ടുള്ള ദേശീയ കവിതയായ ‘മാര്‍ട്ടിന്‍ ഫെയ്‌റോയുടെ’ ഒരു പതിപ്പ്, മാര്‍പാപ്പയുടെ ഛായാചിത്രം, ഒരു കുട്ട തനത് അര്‍ജന്റീന ഭക്ഷണം, അര്‍ജന്റീനയുടെ ഇരൂന്നാറാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ കലാപാരമ്പര്യത്തെ സംബന്ധിക്കുന്ന പുസ്തക ഭാഗം എന്നിവയെല്ലാം പ്രസിഡന്റ് പാപ്പയ്ക്ക് കൈമാറി.

പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റിനെ ഇറ്റലി യാത്രയില്‍ അനുഗമിക്കുന്ന അര്‍ജന്റീന പ്രതിനിധികളെ പാപ്പ സന്ദര്‍ശിച്ചു..

You must be logged in to post a comment Login