“അര്‍ജെന്റീനയുടെ പുതിയ പ്രസിഡന്റുമായി എനിക്കെന്തു പ്രശ്‌നം?” പാപ്പാ ചോദിക്കുന്നു

“അര്‍ജെന്റീനയുടെ പുതിയ പ്രസിഡന്റുമായി എനിക്കെന്തു പ്രശ്‌നം?” പാപ്പാ ചോദിക്കുന്നു

സ്വദേശമായ അര്‍ജന്റീനയില്‍ നിന്നുള്ള പത്രത്തിനു നല്‍കി അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പാ നേരിട്ടത് കൂടുതലും അര്‍ജന്റീനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. ലാ നാസിയോന്‍ എന്ന പത്രമാണ് പാപ്പായുമായി അഭിമുഖം നടത്തിയത്.

അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് മൗറീസിയോ മക്രിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് പാപ്പായുടെ മറുപടി യാതൊരു പ്രശ്‌നവുമില്ല എന്നായിരുന്നു. ‘അദ്ദേഹം കുലീനനായ ഒരു വ്യക്തയാണെന്നാണ് എനിക്കു തോന്നുന്നത്. നല്ലൊരു കുടുംബസ്ഥന്‍’ പാപ്പാ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ്, മക്രി ബ്യുവനോസ് അയേഴ്‌സിലെ മേയറായിരുന്ന കാലത്ത് അദ്ദേഹവുമായി ഒരു അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് എത്രയോ നാളായി! പാപ്പാ പറഞ്ഞു

You must be logged in to post a comment Login