അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല ശാസ്താവും

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ മകരം തിരുനാളിന് ആലപ്പുഴ ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കൊടി കയറ്റി. പ്രധാന തിരുനാള്‍ 20 ന് ആണ്. 27 ന് രാത്രി 12 ന് നട അടയ്ക്കും. കൊടികയറ്റത്തിന് ശേഷം അര്‍ത്തുങ്കല്‍ വെളുത്തച്ചനെക്കുറിച്ചുള്ള തമിഴ് സംഗീത ആല്‍ബത്തിന്റെ പ്രകാശനം വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മ നിര്‍വഹിച്ചു.

മതമൈത്രിയുടെ കഥയാണ് അര്‍ത്തുങ്കല്‍ ബസലിക്കയ്ക്ക് പറയാനുള്ളത്. ശബരിമല തീര്‍ത്ഥാടകര്‍ ശാസ്താവിനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിക്ക് അര്‍ത്തുങ്കല്‍ വല്യച്ചന്റെ അടുക്കലെത്തുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അര്‍ത്തുങ്കല്‍ വെളുത്തച്ചനും അയ്യപ്പനും സുഹൃത്തുക്കളാണ് എന്ന പുരാവൃത്തമാണ് ഇതിന് ആധാരമായി പറയുന്നത്.

പോര്‍ച്ചുഗീസുകാരാണ് ഈ ദൈവാലയം പണിതത്. സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക എന്നാണ് ദൈവാലയം അറിയപ്പെടുന്നത്. വിശുദ്ധ സെബസ്ത്യാനോസാണ് വെളുത്തച്ചന്‍.

ആലപ്പുഴ രൂപതയിലെ ആദ്യ ബസിലിക്കയാണ് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ്. 2010 ജൂലൈ 9 നാണ് ഈ പദവി ലഭിച്ചത്. കേരളത്തിലെ ഏഴ് ബസലിക്കകളില്‍ ഒന്നും ലാറ്റിന്‍ പാരമ്പര്യത്തിലുളള ബസിലിക്കകളില്‍ മൂന്നാമത്തേതുമാണ് സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക.

വിശുദ്ധ ചാവറയച്ചന്റെ പൗരോഹിത്യസ്വീകരണം നടന്നത് ഈ ദൈവാലയത്തില്‍ വച്ചാണ്.

You must be logged in to post a comment Login