അര്‍മീനിയയില്‍ നടന്നത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയെന്ന് പാപ്പാ

അര്‍മീനിയയില്‍ നടന്നത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയെന്ന് പാപ്പാ

armenianഅര്‍മീനിയയിലെ കുട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു, ഫ്രാന്‍സിസ് പാപ്പാ. ഓട്ടോമന്‍ ശക്തികള്‍ 1915 ല്‍ 1െ5 ലക്ഷം അര്‍മീനിയക്കാരെയാണ് കാന്നൊടുക്കിയത്. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ നമ്മുടെ മാനവ സമൂഹം അപ്രതീക്ഷിതമായ അനേകം ദുരന്തങ്ങളിലൂടെ കടന്നു പോയി. അവയില്‍ ആദ്യത്തേത് അര്‍മീനിയക്കാരുടെ കൂട്ടക്കൊലയായിരന്നു.’

വംശഹത്യ എന്ന പ്രയോഗം പാപ്പാ ഉദ്ദരിക്കുകയായിരുന്നു. എന്നാല്‍ ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണര്‍ത്താവുന്ന ഒന്നാണിത്. പ്രത്യേകിച്ച് തുര്‍ക്കിയെ അത് പ്രകോപിപ്പിച്ചേക്കാമെന്ന് നിരീക്ഷിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വി. ജോണ്‍ പോള്‍ പാപ്പയും അര്‍മീനിയന്‍ സഭാ നേതാവ് കാരന്‍കിന്‍ രണ്ടാമനും സംയുക്തമായി ഒപ്പു വച്ച 2001 ലെ പ്രഖ്യാപനത്തില്‍ നിന്നും ഉദ്ധരിക്കുകയാണ് ഫ്രാന്‍സ്സിസ്സ് പാപ്പാ ചെയ്തത്.

യഹൂദരെ നാസികള്‍ കൂട്ടക്കൊല ചെയ്തതും, സ്റ്റാലിനിസവും, കംബോഡിയ, റുവാന്‍ഡ്, ബുറുണ്ടി, ബോസ്‌നിയ തുടങ്ങിയ രാജ്യങ്ങളിലെ കൂട്ടക്കൊലയും പാപ്പാ എടുത്തു പറഞ്ഞു..

You must be logged in to post a comment Login