അര്‍മീനിയയില്‍ നിന്നും സഭയ്ക്കു പുതിയ വേദപാരംഗതന്‍

അര്‍മീനിയയില്‍ നിന്നും സഭയ്ക്കു പുതിയ വേദപാരംഗതന്‍

St_Gregoryഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച വേദപാരംഗതരുടെ ഗണത്തിലേക്കുയര്‍ത്തിയ നാരെക്കിലെ വി. ഗ്രിഗറിയെ പരിചയപ്പെടാം. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പുരോഹിതനും സന്ന്യാസിയും അര്‍മീനിയക്കാരുടെ പ്രിയപ്പെട്ട കവിയുമായിരുന്നു, വി. ഗ്രിഗറി.

‘തങ്ങളുടെ പഠനങ്ങള്‍ വഴി കത്തോലിക്കാ സഭയ്ക്കു സേവനം ചെയ്ത വേദപാരംഗതരുടെ ഗണത്തിലേക്ക് അര്‍മീനിയക്കാരനായൊരാള്‍ ഉയിര്‍ത്തപ്പെടുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്,’ അര്‍മീനിയന്‍ കത്തോലിക്കാ പുരോഹിതനായ ഫാ. തോമസ് ഗാരബേദയാന്‍ പറഞ്ഞു. കാവ്യങ്ങളുടെ പേരിലാണ് വി. ഗ്രിഗരി നാരെക്ക് അറിയപ്പെടുന്നത്. പ്രത്യേകിച്ച്, ‘വിലാപങ്ങളുടെ പുസ്തകം’ എന്നറിയപ്പെടുന്ന പ്രാര്‍ത്ഥനാ പുസ്തകത്തിന്റെ പേരില്‍. അര്‍മീനിയയിലും മധ്യപുര്‍വ ദേശങ്ങളിലെ എല്ലാ അര്‍മീനിയന്‍ ഭവനങ്ങളിലും വി. ഗ്രിഗറിയുടെ ഗ്രനഥങ്ങള്‍ കണ്ടെത്താന്‍ കഴിയും.

പുരാതന അര്‍മീനിയന്‍ പ്രദേശമായ ആന്‍ഡെവാത്സിക്കില്‍ എഡി 950 നോടടുത്ത് ഖോസ്രോവ് എന്നു പേരുള്ള ഒരു ആര്‍ച്ചുബിഷപ്പിന്റെ മകനായാണ് ഗ്രിഗറി പിറന്നത്. ഗ്രിഗറി ചെറപ്പമായിരിക്കുമ്പോള്‍ അമ്മ മരിച്ചു. തല്ഫലമായി, പഠനം ബന്ധവും അടുത്തുള്ള ആശ്രമവും വിദ്യാലയവും പണിതീര്‍ത്തയാളുമായ ആനാനിയയുടെ കീഴില്‍. 25 ാം വയസ്സില്‍ ഗ്രിഗറി പുരോഹിതനായി. സോളമന്റെ ഗീതങ്ങള്‍ക്ക് വ്യാഖ്യാനമെഴുതി എഴുത്തു ജീവിതത്തിനു തുടക്കമിട്ടു. 1005 ല്‍ തുര്‍ക്കിയുടെ തെക്കുകിഴിക്ക് നാരെക്കില്‍ വച്ചു മരണമടഞ്ഞു. കത്തോലിക്കാ സഭയിലും അര്‍മീനിയന്‍ സഭയിലും വി. ഗ്രിഗറി വിശുദ്ധനായി വണങ്ങപ്പെടുന്നു..

You must be logged in to post a comment Login