അര്‍മേനിയന്‍ അപ്പസ്‌തോലിക് കത്തീഡ്രലില്‍ പ്രാര്‍ത്ഥനാനിരതനായി ഫ്രാന്‍സിസ് മാര്‍പാപ്പ

അര്‍മേനിയന്‍ അപ്പസ്‌തോലിക് കത്തീഡ്രലില്‍ പ്രാര്‍ത്ഥനാനിരതനായി ഫ്രാന്‍സിസ് മാര്‍പാപ്പ

അര്‍മേനിയ: അര്‍മേനിയായില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍മേനിയന്‍ അപ്പസ്‌തോലിക് കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ചു. ഹിസ് ഹോളിനസ് കരേക്കിന്‍ രണ്ടാമനും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്നതാണ് ഫ്രാന്‍സിസ് പാപ്പയുടെ ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. നാലാം നൂറ്റാണ്ടില്‍ പിറവിയെടുത്ത അര്‍മേനിയന്‍ സഭ ലോകത്തിലെ ഏറ്റവും പഴക്കമുള്ള സഭയാണ്.

ഇരുസഭകളുടെയും നേതാക്കന്മാര്‍ ഒത്തൊരുമിച്ച് പ്രാര്‍ത്ഥിച്ചത് നൂറ്റിയിരുപത്തിരണ്ടാം സങ്കീര്‍ത്തനഭാഗമായിരുന്നു. പാപ്പയുടെ പതിനാലാമത് അപ്പസ്‌തോലിക യാത്രയാണിത്.

You must be logged in to post a comment Login