അര്‍മേനിയന്‍ വംശഹത്യയെ ഫ്രാന്‍സിസ് പാപ്പ അപലപിച്ചു

അര്‍മേനിയന്‍ വംശഹത്യയെ ഫ്രാന്‍സിസ് പാപ്പ അപലപിച്ചു

യെറീവാന്‍: അര്‍മേനിയന്‍ സന്ദര്‍നവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍മേനിയന്‍ കൂട്ടക്കൊലയെ അപലപിച്ചു. വംശഹത്യയായിട്ടാണ് പാപ്പ ഈ കൂട്ടക്കുരുതിയെ വിശേഷിപ്പിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗത്തില്‍ രാഷ്ട്രീയസംബന്ധിയായ ഒരു വാക്കു പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. വലിയൊരു പാതകമായിട്ടാണ് കൂട്ടക്കുരുതിയെ പാപ്പ വിശേഷിപ്പിച്ചത്.

യെറീവാനിലെ പ്രസിഡന്റ് പാലസില്‍ വച്ചായിരുന്നു പാപ്പയുടെ പ്രസംഗം. പ്രിസിഡന്റ് സെര്‍ഷ് സാര്‍ഗെസയാന്‍ ഉള്‍പ്പെടെ രാജ്യത്തിലെ പ്രമുഖരായ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.1. 5 മില്യന്‍ അര്‍മേനിയക്കാരാണ് ഓട്ടോമന്‍ തുര്‍ക്കികള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ മരണമടഞ്ഞത്.

ഇതിന് മുമ്പ് 2015 ഏപ്രിലിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍മേനിയന്‍ കൂട്ടക്കുരുതിയെ വംശഹത്യയെന്ന് വിശേഷിപ്പിച്ച് അപലപിച്ചത്. പാപ്പയുടെ ഈ വിശേഷണത്തോട് തുര്‍ക്കി ഉടനടി പ്രതികരിക്കുകയും അംബാസിഡറെ തിരികെ വിളിക്കുകയും തുടര്‍ന്ന് പത്തുമാസത്തേക്ക് പ്രതിനിധിയെ മടക്കി അയ്ക്കാതിരിക്കുകയും ചെയ്തിരുന്നു. അര്‍മേനിയായ്ക്ക് തുര്‍ക്കിയുമായി നയതന്ത്രബന്ധമില്ല.

You must be logged in to post a comment Login