അര്‍മേനിയന്‍ സന്ദര്‍ശനത്തിനു വിരാമം; പാപ്പ റോമില്‍ മടങ്ങിയെത്തി

അര്‍മേനിയന്‍ സന്ദര്‍ശനത്തിനു വിരാമം; പാപ്പ റോമില്‍ മടങ്ങിയെത്തി

വത്തിക്കാന്‍: മൂന്നു ദിവസം നീണ്ടുനിന്ന ഇടയസന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍മേനിയില്‍ നിന്നും റോമില്‍ മടങ്ങിയെത്തി. ഞായറാഴ്ച രാവിലെ 9മണിയോടു കൂടിയാണ് മാര്‍പാപ്പ റോമില്‍ എത്തിയത്.

അര്‍മേനിയയില്‍ നിന്ന് അലിറ്റാലിയ വിമാനത്തില്‍ റോമിലേക്ക് പറന്ന പാപ്പയ്ക്ക് വിമാനത്താവളത്തില്‍ വച്ച് പ്രസിഡന്റ് സെര്‍സഹ് സര്‍ഗസ്യന്‍, അപ്പസ്‌തോലിക സഭയുടെ നേതാവായ കത്തോലിക്ക്‌സ് കരേക്കിന്‍, എന്നിവര്‍ യാത്രയയപ്പ് യോഗത്തില്‍ വച്ച് പാപ്പയ്ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.

You must be logged in to post a comment Login