അറപ്പും വെറുപ്പുമില്ലാതെ മറ്റുള്ളവരെ സേവിക്കുവിന്‍: മാര്‍പാപ്പ

അറപ്പും വെറുപ്പുമില്ലാതെ മറ്റുള്ളവരെ സേവിക്കുവിന്‍: മാര്‍പാപ്പ

വത്തിക്കാന്‍: മറ്റുള്ളവര്‍ക്കായി സേവനം ചെയ്തു കൊടുക്കുന്നതില്‍ മടുപ്പും കാലതാമസവും കാണിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് പറഞ്ഞു. ഇത്തരത്തില്‍ ചെയ്യുന്ന സേവനം മനസ്സറിഞ്ഞാണെങ്കില്‍ ലോകം നിങ്ങള്‍ക്ക് എന്നും പുതുമയുള്ളതായി അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സങ്കടപ്പെട്ടു കൊണ്ടുള്ള ക്രിസ്ത്യാനിയുടെ മുഖം കാണുന്നത് തീര്‍ത്തും അഭംഗിയാണ്. ദു:ഖം നിറഞ്ഞ മുഖമുള്ളവന്‍ ഒരു മുഴുവന്‍ ക്രിസ്ത്യാനിയല്ല. മാതാവിനോടുള്ള പ്രത്യേക ഭക്തി പ്രദര്‍ശിപ്പിക്കുന്നതിനായി നീക്കി വച്ച മെയ് മാസത്തിന്റെ അവസാന ദിവസം വിശ്വാസികളോട് സംസാരിക്കവെ പാപ്പ പറഞ്ഞു.

മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുകയെന്നതൊരു ക്രിസ്തീയ മൂല്യമാണ്. സന്തോഷത്തോടെ മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുവാന്‍ ഞാന്‍ ഇന്ന് നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. പാപ്പ  പറഞ്ഞു.

You must be logged in to post a comment Login